സൈബർ തട്ടിപ്പിൽ ഒന്നര ലക്ഷം രൂപ നഷ്ടമായ ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്; പൊലീസ് കേസ്

15 വർഷം മുന്‍പ് വിവാഹം കഴിഞ്ഞ ഇരുവര്‍ക്കും കൗമാരക്കാരായ മൂന്ന് കുട്ടികളുമുണ്ട്

Update: 2023-04-09 09:02 GMT
Editor : Lissy P | By : Web Desk

ഭുവനേശ്വർ: സൈബർ തട്ടിപ്പിൽ 1.5 ലക്ഷം രൂപ നഷ്ടപ്പെട്ടമായെന്ന് അറിയിച്ച ഭർത്താവിനെ മുത്തലാഖ് ചൊല്ലി ഭർത്താവ്. ഭാര്യയുടെ പരാതിയിൽ 45 കാരനായ ഭർത്താവിനെതിരെ പൊലീസ് കേസെടുത്തു. ഒഡീഷയിലെ കേന്ദ്രപാര ജില്ലയിലെ 32 കാരിയാണ് പരാതിക്കാരി.

ഗുജറാത്തിലുള്ള ഭർത്താവിനോട് ഒന്നരലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന് ഫോണിലൂടെയാണ് യുവതി അറിയിച്ചത്. ഇത് കേട്ടതോടെ ഭാര്യെ മുത്തലാഖ് ചെയ്യുന്നതായി ഭർത്താവ് അറിയിച്ചെന്നും യുവതിയുടെ പരായില്‍ പറയുന്നു. ഏപ്രിൽ ഒന്നിനാണ് സംഭവം നടക്കുന്നത്. തുടർന്ന് യുവതി ഒഡീഷ്യ പൊലീസിന് പരാതി നൽകി.  15 വർഷം മുന്‍പ് വിവാഹം കഴിഞ്ഞ ഇരുവര്‍ക്കും  കൗമാരക്കാരായ മൂന്ന് കുട്ടികളുണ്ട്.

Advertising
Advertising

മുസ്‍ലിം സ്ത്രീകളുടെ വിവാഹാവകാശ സംരക്ഷണ നിയമപ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തതെന്ന് കേന്ദ്രപാര സദർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സരോജ് കുമാർ സാഹു പറഞ്ഞതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു. സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡനവുമുണ്ടായെന്നും പരാതിയിലുണ്ട്. ഇതുപ്രകാരം ഭർത്താവിനെതിരെ സ്ത്രീധന നിരോധന നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 2017-ൽ ഇന്ത്യയില്‍  സുപ്രിംകോടതി 'മുത്തലാഖ്' സമ്പ്രദായം നിരോധിച്ചിട്ടുണ്ട്.മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന  കുറ്റമാണെന്നും  കോടതി വ്യക്തമാക്കിയിരുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News