ആൻഡമാൻ തീരത്ത് പ്രകൃതിവാതക ശേഖരം കണ്ടെത്തി ഓയിൽ ഇന്ത്യ

ഈ കണ്ടെത്തൽ രാജ്യത്തിന്റെ ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആന്റമാൻ-നിക്കോബാർ മേഖലയിലെ ഹൈഡ്രോകാർബൺ സാധ്യതകൾ വർധിപ്പിക്കുന്നതിനും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു

Update: 2025-09-28 03:23 GMT

പോർട്ട് ബ്ലെയർ: ആൻഡമാൻ-നിക്കോബാർ ദ്വീപുകളിലെ ആഴം കുറഞ്ഞ കടൽത്തീരത്തെ ബ്ലോക്കിൽ പ്രകൃതി വാതകം കണ്ടെത്തി ഓയിൽ ഇന്ത്യ ലിമിറ്റഡ്. ഓഫ്‌ഷോർ ആൻഡമാൻ ബ്ലോക്ക് AN-OSHP-2018/1-ൽ കുഴിച്ച രണ്ടാമത്തെ പര്യവേക്ഷണ കിണറായ വിജയപുരം-2-ൽ 'പ്രകൃതി വാതകത്തിന്റെ സാന്നിധ്യം' കണ്ടെത്തിയതായി കമ്പനി പ്രസ്താവനയിൽ പറഞ്ഞു.

ഈ കണ്ടെത്തൽ രാജ്യത്തിന്റെ ഊർജ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും ആൻഡമാൻ-നിക്കോബാർ മേഖലയിലെ ഹൈഡ്രോകാർബൺ സാധ്യതകൾ വർധിപ്പിക്കുന്നതിനും സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഓയിൽ ഇന്ത്യയുടെ ഈ നേട്ടം ദേശീയ എണ്ണ-വാതക കമ്പനികൾക്ക് കടലിനടിയിലുള്ള വിഭവങ്ങൾ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിൽ വലിയ മുന്നേറ്റമാണ്. കൂടുതൽ പരിശോധനകളും വിലയിരുത്തലുകളും നടന്നുവരികയാണെന്നും വാണിജ്യാടിസ്ഥാനത്തിൽ വാതക ഉൽപ്പാദനം ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയാണെന്നും ഓയിൽ ഇന്ത്യ അറിയിച്ചു.

Advertising
Advertising

എണ്ണ ആവശ്യങ്ങൾക്ക് 88% ഇറക്കുമതിയെയും വാതക ആവശ്യങ്ങൾക്ക് 50% വിദേശ രാജ്യങ്ങളെയും ആശ്രയിക്കുന്ന ഇന്ത്യക്ക് ഇത് കുറയ്ക്കാൻ സഹായിക്കുന്ന ഒരു കണ്ടെത്തൽ നടത്താൻ സാധിക്കുമെന്ന പ്രതീക്ഷയിൽ ഓയിൽ ഇന്ത്യ ലിമിറ്റഡും ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപ്പറേഷനും (ONGC) ആൻഡമാൻ കടലിലെ ഹൈഡ്രോകാർബൺ ശേഖരത്തിനായി അന്വേഷണം നടത്തിവരികയാണ്. ഈ വർഷം മാർച്ചിൽ ഒഎൻജിസി ആൻഡമാൻ തീരത്ത് ഒരു അൾട്രാ ഡീപ്പ് വാട്ടർ കിണർ ANE-E കുഴിക്കാൻ തുടങ്ങിയിരുന്നു. എന്നാൽ കുഴിക്കലിന്റെ ഫലങ്ങൾ കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Tags:    

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News