രാജ്യത്ത് ഒമിക്രോൺ കേസുകളിൽ വർധന ; 73 പേർക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യമന്ത്രാലയം

Update: 2021-12-16 00:50 GMT
Editor : ലിസി. പി | By : Web Desk

രാജ്യത്ത് ഒമിക്രോൺ കേസുകളുടെ എണ്ണത്തിൽ വർധന. മഹാരാഷ്ട്രയിലും കേരളത്തിലും നാല് വീതം കേസുകളും തെലങ്കാനയിൽ മൂന്നും തമിഴ്‌നാട്ടിലും ബംഗാളിലും ഓരോ കേസുകൾ വീതവും സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ ഒമിക്രോൺ കേസുകളുടെ എണ്ണം 73 ആയി. വാക്‌സിൻ വേഗത്തിൽ എത്തിച്ച് പ്രതിരോധം ശക്തമാക്കാൻ ആരോഗ്യമന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൂട്ടൽ.

മഹാരാഷ്ട്രയിൽ ഇന്നലെ റിപ്പോർട്ട് ചെയ്ത എട്ടു കേസുകൾക്കും വിദേശ യാത്രാ പശ്ചാത്തലമില്ലാത്തത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ടു ചെയ്യുന്ന പശ്ചാത്തലത്തിൽ മുംബൈയിലെ പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News