യുപിയില്‍ ദലിത് വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച ശേഷം കാല് നക്കിച്ചു

കുട്ടിയെക്കൊണ്ട് കാല് നക്കിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്

Update: 2022-04-19 05:42 GMT
Editor : Jaisy Thomas | By : Web Desk

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ ദലിത് വിഭാഗത്തില്‍ പെട്ട വിദ്യാര്‍ഥിക്കു നേരെ ആക്രമണം. വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം അക്രമികള്‍ കുട്ടിയെക്കൊണ്ട് കാല് നക്കിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തില്‍ ഏഴു പേരെ റായ്ബറേലി പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രില്‍ 10നാണ് സംഭവം നടന്നത്. കുട്ടിയെക്കൊണ്ട് ഏത്തമിടീക്കുന്നതും 2 മിനിറ്റ് 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ കാണാം. അക്രമികളിലൊരാള്‍ ബൈക്കില്‍ ഇരിക്കുന്നതും ഭയന്നു വിറച്ച കുട്ടിയോട് 'താക്കൂര്‍ എന്ന പേര് പറയുമോ' എന്ന് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം. തുടര്‍ന്ന് കുട്ടിയെ കൊണ്ടു നിര്‍ബന്ധിച്ച് കാല്‍ നക്കിക്കുകയായിരുന്നു. താക്കൂര്‍ വിഭാഗത്തില്‍പ്പെട്ട യുവാക്കളാണ് അക്രമികള്‍.കുട്ടിയുടെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചതെന്നും പൊലീസ് വ്യക്തമാക്കി.

വിധവയായ അമ്മയ്‌ക്കൊപ്പം താമസിക്കുന്ന പത്താംക്ലാസ് വിദ്യാര്‍ഥിക്കാണ് മേല്‍ജാതിയില്‍ പെട്ടവരുടെ അതിക്രമം നേരിടേണ്ടി വന്നത്. പ്രതികളുടെ വയലില്‍ ജോലി ചെയ്യുന്നയാളാണ് കുട്ടിയുടെ അമ്മ. ജോലി ചെയ്തതിന് പണം ചോദിച്ചതാണ് ഇവരെ പ്രകോപിപ്പിച്ചത്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News