ഡ്യൂട്ടിക്കിടെ പൊലീസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

വൈകുന്നേരം മുതൽ പൊലീസുകാരന് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു.

Update: 2022-12-22 13:31 GMT

ബക്സർ: ബിഹാറിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. മുഫസിൽ പൊലീസ് സ്റ്റേഷനിലെ നവൽ കിശോർ എന്ന പൊലീസുകാരനാണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്.

വൈകുന്നേരം മുതൽ പൊലീസുകാരന് ചില ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടിരുന്നതായി സഹപ്രവർത്തകർ പറഞ്ഞു. ഇക്കാര്യം സഹ പൊലീസുകാരെ അറിയിക്കുകയും അവർ സദർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും പരിശോധനയിൽ മരണം സ്ഥിരീകരിച്ചു.

വൈകുന്നേരത്തോടെ അസ്വസ്ഥത അനുഭവപ്പെട്ടിരുന്നെന്ന് അദ്ദേഹം പറഞ്ഞിരുന്നതായി സ്റ്റേഷൻ ഇൻചാർജ് അമിത് കുമാർ പറഞ്ഞു. മരണവിവരം അറിഞ്ഞ് മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥർ ആശുപത്രിയിലെത്തി.

മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News