ദുർ​ഗാപൂജ ആഘോഷത്തിനിടെ കാളയുടെ ആക്രമണം; ഒരാൾ മരിച്ചു

ദുർ​ഗാ വി​ഗ്രഹം കയറ്റിയ കാളവണ്ടിയിലെ കാളകളിൽ ഒന്നാണ് അക്രമാസക്തമായത്.

Update: 2022-10-08 09:54 GMT

ദുർ‍​ഗാപൂജ ആഘോഷത്തിനിടെ കാളയുടെ ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാളിലെ റാണിഗഞ്ചിലാണ് സംഭവം.

വിഗ്രഹ നിമജ്ജന ചടങ്ങിനിടെയാണ് കാണികൾക്കു നേരെ കാളയുടെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ദുർ​ഗാ വി​ഗ്രഹം കയറ്റിയ കാളവണ്ടിയിലെ കാളകളിൽ ഒന്നാണ് അക്രമാസക്തമായത്.

നീണ്ട കൊമ്പുകളുള്ള കാള ആക്രോശത്തോടെ ആദ്യം വണ്ടിയെ ആൾക്കൂട്ടത്തിലേക്ക് മറിച്ചിട്ടു. തുടർന്ന് ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറുകയും ഒരാളെ ആക്രമിക്കുകയുമായിരുന്നു.

ആക്രമണത്തിൽ പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News