'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്‍ ഇന്ന് ലോക്സഭയിൽ; ബിൽ ജെപിസിക്ക് വിട്ടേക്കുമെന്ന് സൂചന

ഒറ്റത്തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ബില്ലുകളാണ് കേന്ദ്രസർക്കാർ കൊണ്ടുവരിക

Update: 2024-12-17 07:42 GMT
Editor : Jaisy Thomas | By : Web Desk

ഡല്‍ഹി: ഭരണഘടന സാക്ഷാത്ക്കരിച്ചതിന്‍റെ 75-ാത് വാർഷികം പ്രമാണിച്ചുള്ള ചർച്ച ഇന്ന് അവസാനിക്കും. രാജ്യസഭയിൽ കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ സമാപന പ്രസംഗം നടത്തും. 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്‍ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കും.

രാജ്യസഭയിലെ ഇന്നത്തെ ചർച്ചയ്ക്ക് കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദ തുടക്കമിടും. മുതിർന്ന ബിജെപി നേതാക്കൾക്ക് പ്രാധാന്യം നൽകിയാണ് ചർച്ച സംഘടിപ്പിച്ചിരിക്കുന്നത്. ലോക്സഭയിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിംഗിൽ തുടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദിയിലാണ് അവസാനിച്ചത്. നെഹ്റു മുതൽ  രാഹുൽ ഗാന്ധി വരെയുള്ളവരെ വിമർശിക്കാനാണ് ബി ജെ പി നേതാക്കൾ ഭരണഘടനചർച്ച ഉപയോഗിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. ഇന്ന്  വൈകുന്നേരം അമിത്ഷായുടെ പ്രസംഗം അതിര്  കടന്നാൽ സഭ വിട്ടിറങ്ങണമെന്ന് കോൺഗ്രസ് നേതാക്കൾക്കിടയിൽ അഭിപ്രായമുണ്ട്. ധനമന്ത്രി നിർമല സീതാരാമൻ തുടക്കമിട്ട ചർച്ചയിൽ ഭരണ ഘടന പ്രതിസന്ധി അടക്കം ചർച്ചയായി.

Advertising
Advertising

നിയമമന്ത്രി അർജുൻ റാം മേഘ്‌വാൾ ഉച്ചക്ക് 12 മണിക്ക് ഒരുരാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്ല് അവതരിപ്പിക്കും. ബിൽ ജെപിസി വിട്ടേക്കുമെന്നാണ് സൂചന. ബില്ല് അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ ലോക്സഭയിലെ എല്ലാ എംപിമാരും സഭയിൽ എത്തണമെന്ന് കാട്ടി ബിജെപി ഇന്നലെ വിപ്പ് നൽകി.ഒറ്റത്തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് ബില്ലുകളാണ് കേന്ദ്രസർക്കാർ കൊണ്ടുവരിക. ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണപ്രദേശങ്ങളുമായി ബന്ധപ്പെട്ട മറ്റൊരു ബില്ലുമാണ് അവതരിപ്പിക്കുക. ബില്ല് ഭരണഘടന വിരുദ്ധം എന്ന് കാട്ടി പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയർത്തും .

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News