പ്രശ്‌നങ്ങൾ ചർച്ച ചെയ്യാതെ മുന്നോട്ട് പോകാനാകില്ല; പാർലമെൻറിൽ ഇന്നും പ്രതിപക്ഷം പ്രതിഷേധിക്കും

യുഎപിഎ നിയമ പ്രകാരമുള്ള കേസുകളിലെ ആയുധങ്ങൾ സംബന്ധിച്ച ഭേദഗതി ബിൽ രാജ്യസഭയിൽ എസ് ജയശങ്കർ അവതരിപ്പിക്കും

Update: 2022-07-19 01:13 GMT

ന്യൂഡൽഹി: വിലക്കയറ്റം ഉൾപ്പടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷം ഇന്നും പാർലമെന്റിൽ പ്രതിഷേധിക്കും. പ്രശ്‌നങ്ങൾ ചർച്ച ചെയ്യാതെ വർഷകാല സമ്മേളനം മുന്നോട്ട് കൊണ്ട് പോകാൻ കഴിയില്ലെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ നിലപാട്. നിരോധനം ഉണ്ടെങ്കിലും പ്ലക്കാർഡുമായി സഭയിൽ എത്തിയ പ്രതിപക്ഷ പാർട്ടികളെ ആണ് ഇന്നലെ പാർലമെന്റിൽ കണ്ടത്. വിലക്കയറ്റം, അവശ്യ വസ്തുക്കൾക്ക് ജിഎസ്ടി ചുമത്തിയ നടപടി തുടങ്ങി ഒരു ഡസനിലെറെ അടിയന്തര പ്രമേയ നോട്ടീസുകൾ പ്രതിപക്ഷ പാർട്ടികൾ നൽകിയിരുന്നു. എന്നാൽ വിഷയം ചർച്ച ചെയ്യാൻ കഴിയില്ലെന്ന നിലപാടാണ് രാജ്യസഭയിലും ലോക്‌സഭയിലും സഭാധ്യക്ഷന്മാർ സ്വീകരിച്ചത്. ഇന്നും അടിയന്തര പ്രമേയ നോട്ടീസ് നൽകാൻ തന്നെ ആണ് പ്രതിപക്ഷ പാർട്ടികളുടെ നീക്കം. അനുമതി ലഭിച്ചില്ലെങ്കിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിൽ സഭ ഇന്നും പ്രക്ഷുബ്ധമാകും.

Advertising
Advertising

അതേസമയം, രാജ്യസഭയിലും ലോക് സഭയിലും ഓരോ ബില്ലുകൾ വീതം കേന്ദ്ര സർക്കാർ അവതരിപ്പിക്കും. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭേദഗതി ലോക്‌സഭ ചർച്ച ചെയ്യും. യുഎപിഎ നിയമ പ്രകാരമുള്ള കേസുകളിലെ ആയുധങ്ങൾ സംബന്ധിച്ച ഭേദഗതി ബിൽ രാജ്യസഭയിൽ എസ് ജയശങ്കർ അവതരിപ്പിക്കും.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News