'ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്ന് ഇൻസ്‌പെക്ടർ ഭീഷണിപ്പെടുത്തി; നേരിട്ടത് ക്രൂരമായ മാനസിക പീഡനം' - വെളിപ്പെടുത്തലുമായി അസം ഖാൻ

ഭൂമി കയ്യേറ്റം, കന്നുകാലി മോഷണം അടക്കം 81 കേസുകളിലാണ് അസം ഖാനെ ജയിലിലടച്ചത്. രണ്ടു വർഷത്തോളം നീണ്ട ജയിൽവാസത്തിന് ശേഷം സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹം മോചിതനായത്.

Update: 2022-05-23 12:18 GMT
Advertising

ലഖ്‌നൗ: യു.പി പൊലീസിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാൻ. പുറത്തിറങ്ങിയാൽ തന്നെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തുമെന്ന് പൊലീസ് ഇൻസ്‌പെക്ടർ ഭീഷണിപ്പെടുത്തിയെന്നും കടുത്ത മാനസിക പീഡനമാണ് ജയിലിൽ നേരിട്ടതെന്നും അസം ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് അസം ഖാൻ ജയിൽമോചിതനായത്.

''താങ്കൾക്കെതിരെ നിരവധി കേസുകളുണ്ട്. നിങ്ങൾ ഏറ്റുമുട്ടലിലൂടെ കൊല്ലപ്പെട്ടേക്കാം. ഒളിവിൽപോവുന്നതാണ് നല്ലത്. എന്നാണ് ഒരു ഇൻസ്‌പെക്ടർ എന്നോട് പറഞ്ഞത്. ഇത്തരം അപകടകരമായ സാഹചര്യത്തിൽ എങ്ങനെ മുന്നോട്ടുപോവുമെന്നത് വലിയ പ്രയാസമാണ്''- രാംപൂരിൽ അസം ഖാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.



ഭൂമി കയ്യേറ്റം, കന്നുകാലി മോഷണം അടക്കം 81 കേസുകളിലാണ് അസം ഖാനെ ജയിലിലടച്ചത്. രണ്ടു വർഷത്തോളം നീണ്ട ജയിൽവാസത്തിന് ശേഷം സുപ്രിംകോടതി ജാമ്യം അനുവദിച്ചതിനെ തുടർന്ന് വെള്ളിയാഴ്ചയാണ് അദ്ദേഹം മോചിതനായത്. ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരം പ്രത്യേകാധികാരങ്ങൾ ഉപയോഗിച്ചാണ് സുപ്രിംകോടതി അസം ഖാന് ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ അസം ഖാനെ സ്വീകരിക്കാൻ മകനും എംഎൽഎയുമായ അബ്ദുല്ല അസം, പ്രഗതിശീൽ സമാജ്‌വാദി പാർട്ടി (ലോഹ്യ) നേതാവ് ശിവ്പാൽ സിങ് യാദവ് തുടങ്ങിയവരും നൂറുകണക്കിന് പ്രവർത്തകരും അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News