പഹൽഗാം ഭീകരാക്രമണം രാജ്യത്തെ സുരക്ഷാ വെല്ലുവിളികളുടെ വ്യക്തമായ ഓർമപ്പെടുത്തൽ; വെൽഫെയർ പാർട്ടി

ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു

Update: 2025-04-23 15:11 GMT
Editor : നബിൽ ഐ.വി | By : Web Desk

ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം രാജ്യത്തെ സുരക്ഷാ വെല്ലുവിളികളുടെ വ്യക്തമായ ഓർമപ്പെടുത്തലാണെന്ന് വെൽഫെയർ പാർട്ടി. പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ക്രൂരമായ ഭീകരാക്രമണത്തെ വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ ദേശീയ ജനറൽ സെക്രട്ടറി ഡോ. എസ്.ക്യു.ആർ ഇല്യാസ് അപലപിച്ചു. ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

മേഖലയിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥരുടെ സാന്നിധ്യമുണ്ടായിട്ടും ആക്രമണം നടന്നത് ഗുരുതരമായ ആശങ്കയാണെന്ന് ഇല്യാസ് പറഞ്ഞു. വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടെന്നാണ് ഇത് എടുത്തുകാണിക്കുന്നത്. ജമ്മു കശ്മീർ സാധാരണ നിലയിലാണെന്ന സർക്കാരിന്റെ അവകാശവാദങ്ങൾ ഇത്തരം ആക്രമണങ്ങൾക്ക് മുന്നിൽ പൊള്ളയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Advertising
Advertising

സുരക്ഷാ വീഴ്ചകൾ പരിഹരിക്കാനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാനും കേന്ദ്ര സർക്കാർ അടിയന്തരവും കൃത്യവുമായ നടപടികൾ സ്വീകരിക്കണമെന്ന് ഇല്യാസ് പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം ഉദ്ദേശിച്ച ഫലങ്ങൾ നൽകിയില്ലെന്നും അത് സംഘർഷങ്ങൾക്കും അസ്ഥിരതയ്ക്കും കാരണമായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആക്രമണത്തിന് പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിന് സമഗ്രമായ അന്വേഷണം നടത്തണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News