പാക്കിസ്താൻ ചാരൻ ഗുജറാത്തിൽ പിടിയിൽ

പാകിസ്താന് വേണ്ടി സൈനിക രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ച വ്യവസായി ലബ്ശങ്കർ മഹേശ്വരിയാണ് ഗുജറാത്ത് എ.ടി.എസിന്റെ പിടിയിലായത്

Update: 2023-10-20 11:57 GMT

ഡൽഹി: പാക്കിസ്താൻ ചാരനെ ഗുജറാത്തിൽ വെച്ച് പിടികൂടി. പാകിസ്താന് വേണ്ടി സൈനിക രഹസ്യങ്ങൾ ചോർത്താൻ ശ്രമിച്ച വ്യവസായി ലബ്ശങ്കർ മഹേശ്വരിയാണ് ഗുജറാത്ത് എ.ടി.എസിന്റെ പിടിയിലായത്. വ്യാജ വാട്‌സ്ആപ്പ് സന്ദേശങ്ങൾ വഴി സൈനിക ഉദ്യോഗസ്ഥരുടെ ഫോണിലുള്ള വിവരങ്ങൾ ചോർത്തിയെടുക്കാൻ ഇയാൾ ശ്രമിച്ചെന്നാണ് കണ്ടെത്തൽ. ഉന്നത സൈനിക ഉദ്യോഗസ്ഥരെ പ്രതി ലക്ഷ്യമിട്ടിരുന്നതായി ഭീകരവാദ വിരുദ്ധ സേന കണ്ടെത്തി. ഇയാളിൽ നിന്ന് സിം കാർഡുകളും ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ കൂട്ടാളികൾക്കായി ഗുജറാത്തിൽ വ്യാപക പരിശോധന നടക്കുന്നതായി എ.ടി.എസ് സ്ഥിരീകരിച്ചു.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News