മൂത്രമൊഴിക്കാനുപയോഗിച്ച കോപ്പ കൊണ്ട് പാനിപുരി നിര്‍മാണം; കച്ചവടക്കാരന്‍ അറസ്റ്റില്‍

പ്രതിയുടെ പേരുവിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Update: 2021-08-22 11:36 GMT
Editor : Suhail | By : Web Desk

ഉത്തരേന്ത്യയില്‍ ഏറെ ആരാധകരുള്ള വിഭവമാണ് പാനിപുരി. എന്നാല്‍, ഒരു പാനിപൂരി കടയില്‍ നിന്നു പുറത്തുവന്ന ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പാനിപുരി ആരാധകര്‍.

മൂത്രമൊഴിച്ച കോപ്പയില്‍ തന്നെ പാനിപുരി നിര്‍മാണം തുടരുന്ന ഒരു വഴിയോര കച്ചവടക്കാരന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. അസമിലെ ഗുവാഹതിയിലായിരുന്നു സംഭവം. ദൗര്‍ഭാഗ്യകരമായ ദൃശ്യങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ പ്രതിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

മൂത്രവിസര്‍ജനം ചെയ്ത കോപ്പ കടയിലെ വെള്ളത്തില്‍ മുക്കി 'വൃത്തി'യാക്കി എടുത്തുവെക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. കോപ്പ കഴുകാന്‍ ഉപയോഗിച്ച അതേ വെള്ളം തന്നെയാണ് പാനിപുരിക്കായും ഉപയോഗിക്കുന്നത്.

Advertising
Advertising

സംഭവം വ്യാപകമായി പ്രചരിച്ചതോടെ, രൂക്ഷമായ പ്രതികരണങ്ങളാണ് വീഡിയോക്ക് താഴെ കമന്റുകളായെത്തിയത്. മനുഷ്യത്വ വിരുദ്ധമായ പ്രവര്‍ത്തിയാണിതെന്ന് അഭിപ്രായപ്പെട്ടവര്‍, എത്ര ദുഷിച്ച മനസ്സാണ് ഇത്തരം ആളുകള്‍ക്കുള്ളതെന്നും കുറിച്ചു. ഇത്തരക്കാരെ വെറുതെ അറസ്റ്റു ചെയ്യുന്നതിന് പകരം, കനത്ത ശിക്ഷ തന്നെ നല്‍കണമെന്നും സോഷ്യല്‍ മീഡിയ ആവശ്യപ്പെട്ടു.

Tags:    

Writer - Suhail

contributor

Editor - Suhail

contributor

By - Web Desk

contributor

Similar News