വാടക മുടങ്ങിയതിന് പക്ഷാഘാത ബാധിതനോട് വീട്ടുടമയുടെ ക്രൂരത; കോണിപ്പടി തകർത്തു

സംഭവമറിഞ്ഞ് സമീപവാസികളും നാട്ടുകാരും ചേർന്ന് ഫയർഫോഴ്സ് അധികൃതരെ വിവരമറിയിച്ചു.

Update: 2024-06-19 09:10 GMT

ചെന്നൈ: പക്ഷാഘാത ബാധിതനായ വാടകക്കാരനോട് വീട്ടുടമയുടെ ക്രൂരത. വാടക മുടങ്ങിയതോടെ ഇദ്ദേഹം താമസിക്കുന്ന ഒന്നാം നിലയിലേക്കുള്ള കോണിപ്പടി വീട്ടുടമ തകർത്തു. തമിഴ്നാട് കാഞ്ചിപുരത്തെ വനവിൽ ന​ഗറിലാണ് സംഭവം.

കിടപ്പുരോ​ഗിയായ വേണു​ഗോപാലും കുടുംബവും താമസിക്കുന്ന വാടകവീടിന്റെ കോണിപ്പടിയാണ് ഉടമയായ ശ്രീനിവാസൻ തകർത്തത്. എഴുന്നേൽക്കാനാവാതെ ശരീരം തളർന്നു കിടക്കുന്ന വേണു​ഗോപാലിന് വാടക നൽകാൻ സാധിക്കാതെ വന്നതോടെ വീടൊഴിയാൻ ശ്രീനിവാസൻ ആവശ്യപ്പെട്ടു.

എന്നാൽ, വേണുഗോപാൽ അഭിഭാഷകൻ്റെ സഹായം തേടുകയും ഒഴിയാൻ കൂടുതൽ സമയം നേടുകയും ചെയ്തു. ഇതിൽ ക്ഷുഭിതനായ ശ്രീനിവാസൻ ഒന്നാം നിലയിലേക്കുള്ള കോണിപ്പടി പൊളിക്കുകയും സഞ്ചാരവഴി പൂർണമായും ഇല്ലാതാക്കുകയുമായിരുന്നു.

സംഭവമറിഞ്ഞ് സമീപവാസികളും നാട്ടുകാരും ചേർന്ന് ഫയർഫോഴ്സ് അധികൃതരെ വിവരമറിയിച്ചു. തുടർന്ന് ഇവരെത്തി ഏണി ഉപയോഗിച്ച് കുടുംബത്തെ രക്ഷപ്പെടുത്തുകയും വേണുഗോപാലിനെ അരയിൽ കയർകെട്ടി നിലത്ത് ഇറക്കുകയും ചെയ്തു. ഉടമയുടെ നിലപാടിനെതിരെ വിമർശനവുമായി നിരവധി പേരാണ് രം​ഗത്തെത്തിയത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News