പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ജൂലൈ 19 മുതല്‍

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ എം.പിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കുകയുള്ളൂ.

Update: 2021-07-12 14:08 GMT
ഗുജറാത്ത് വിഷയം: പാര്‍ലമെന്‍റിന്‍റെ ഇരു സഭകളും പ്രക്ഷുബ്ദമായി

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 19 മുതല്‍ ഓഗസ്റ്റ് 13 വരെ ചേരുമെന്ന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. 19 ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തില്‍ രാവിലെ 11 മുതല്‍ വൈകുന്നേരം ആറുവരെ സഭചേരും.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് മാത്രമേ എം.പിമാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും പ്രവേശനം അനുവദിക്കുകയുള്ളൂ. ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമില്ല. എങ്കിലും വാക്‌സിനെടുക്കാത്തവര്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണമെന്ന് സ്പീക്കര്‍ പറഞ്ഞു.


Tags:    

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News