Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ന്യൂഡല്‍ഹി: പ്രതിപക്ഷ പ്രതിഷേധത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. സി ഐ എസ് എഫ് ഇടപെടലില്‍ രാജ്യസഭയും, ബീഹാര്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ലോക്‌സഭയിലും പ്രതിപക്ഷം പ്രതിഷേധിച്ചു.
സഭയിലെ സി ഐ എസ് എഫ് ഉദ്യോഗസ്ഥറുടെ ഇടപെടല്‍ ഞെട്ടിച്ചുവെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. സഭ നയിക്കുന്നത് രാജ്യസഭാ ഉപാധ്യക്ഷന്‍ ആണോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ആണോ എന്ന് ഖാര്‍ഗെ ചോദിച്ചു.
സഭയുടെ സുരക്ഷയ്ക്കായാണ് കേന്ദ്ര സേനപ്രവര്‍ത്തിക്കുന്നതെന്ന് എന്നായിരുന്നു രാജ്യസഭാ ഉപാദ്ധ്യക്ഷന്റ മറുപടി. പ്രതിപക്ഷം സഭാ നടപടികള്‍ തടസ്സപ്പെടുത്തുന്നുവെന്ന് ഭരണപക്ഷം ആരോപിച്ചു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് ഇരു സഭകളും രണ്ട് മണി വരെ പിരിഞ്ഞു.