പ്രസാദങ്ങളുടെ 'ശുദ്ധി' ഉറപ്പാക്കാന്‍ രാജ്യത്ത് സനാതന ധർമ്മ സർട്ടിഫിക്കേഷൻ വേണം: പവന്‍ കല്യാണ്‍

സനാതന ധർമ്മ സംരക്ഷണം ഉറപ്പാക്കുന്നതിന് ദേശീയ-സംസ്ഥാന തലങ്ങളിൽ 'സനാതന ധർമ്മ സംരക്ഷണ ബോർഡ്' രൂപീകരിക്കണമെന്നും ആവശ്യം

Update: 2024-10-04 03:13 GMT
Editor : ദിവ്യ വി | By : Web Desk

ഹൈദരാബാദ്: രാജ്യത്തെ ക്ഷേത്രങ്ങളിലെ പ്രസാദങ്ങളുടെ 'ശുദ്ധി' ഉറപ്പുവരുത്താൻ സനാതന ധർമ്മ സർട്ടിഫിക്കേഷൻ സംവിധാനം വേണമെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. തിരുപ്പതി ദർശനത്തിനിടെ പൊതുറാലിയെ അഭിസംബോധന ചെയ്യവെയാണ് പവൻ കല്യാണിന്‍റെ പ്രസ്താവന.'സനാതന ധർമ്മ'ത്തെ അപകീർത്തിപ്പെടുത്താനോ വിദ്വേഷം വളർത്താനോ ശ്രമിക്കുന്ന വ്യക്തികളുമായോ സംഘടനകളുമായോ സഹകരിക്കരുതെന്നും കല്യാൺ പറഞ്ഞു.

ജഗൻ മോഹന്റെ ഭരണകാലത്ത് തിരുമല തിരുപ്പതി ലഡുവിൽ നിലവാരമില്ലാത്ത നെയ്യും മൃഗക്കൊഴുപ്പും ചേർത്തെന്ന വിവാദം കത്തിനിൽക്കവെയാണ് പവൻ കല്യാണിന്റെ പ്രസ്താവന. പ്രസാദം തയ്യാറാക്കുന്നതിനായി ഉപയോഗിക്കുന്ന വസ്തുക്കളുടെ ശുദ്ധി ഉറപ്പാക്കാൻ ഇന്ത്യയിലെ എല്ലാ ക്ഷേത്രങ്ങളിലെും സനാതന ധർമ സർട്ടിഫിക്കേഷൻ നടപ്പാക്കണം. ഈ സർട്ടിഫിക്കറ്റ്, ക്ഷേത്രാചാരങ്ങളുടെ പവിത്രത കാത്തുസൂക്ഷിക്കുകയും മതപാരമ്പര്യങ്ങൾ സംരക്ഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

Advertising
Advertising

സനാതന ധർമ്മത്തിന്റെ തത്വങ്ങൾ സംരക്ഷിക്കുന്നതിനും രാജ്യത്തുടനീളം അതിന്റെ സംരക്ഷണം ഉറപ്പാക്കുന്നതിനും ദേശീയ-സംസ്ഥാന തലങ്ങളിൽ 'സനാതന ധർമ്മ സംരക്ഷണ ബോർഡ്' രൂപീകരിക്കണമെന്നും ബോർഡിന്റെ പ്രവർത്തനം പിന്തുണയ്ക്കുന്നതിന് വാർഷിക ഫണ്ട് അനുവദിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പരിഹസിച്ചുവെന്നും ജന സേന പാർട്ടി നേതാവായ പവൻ കല്യാൺ പറഞ്ഞു. പാട്ടും ഡാൻസുമുള്ള കലാപരിപാടി എന്നാണ് രാഹുൽ അയോധ്യ ക്ഷേത്രത്തിലെ പരിപാടിയെ കുറിച്ച് പറഞ്ഞത്. സനാതന ധർമം പാലിക്കുന്ന ഹിന്ദുവിനെ വേദനിപ്പിച്ചാണ് അധികാരത്തിനായി രാഹുൽ അവരോട് വോട്ട് തേടിയെന്നും നിങ്ങൾക്ക് മോദിജിയെ വെറുക്കാം ഞങ്ങളെയും വെറുക്കാം എന്നാൽ ശ്രീരാമനെ വെറുക്കാൻ ധൈര്യപ്പെടരുത് എന്നും കല്യാൺ പറഞ്ഞു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News