അധികാരത്തിലെത്തിയാൽ ആന്ധ്രയിൽ മദ്യവില കുറയ്ക്കുമെന്ന് പവൻ കല്യാൺ

നിലവിൽ ജഗൻ സർക്കാരിന്‍റെ കീഴിൽ ആന്ധ്രയില്‍ മദ്യവിൽപനയ്ക്ക് നിയന്ത്രണമുണ്ട്

Update: 2023-10-06 14:51 GMT

പവന്‍ കല്യാണ്‍

ഹൈദാരാബാദ്: ആന്ധ്രാപ്രദേശിൽ തങ്ങളുടെ സഖ്യം അധികാരത്തിലെത്തിയാൽ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ മദ്യവില കുറയ്ക്കുമെന്ന് ജനസേനാ പാർട്ടി അധ്യക്ഷൻ പവൻ കല്യാൺ. തെലുങ്കുദേശം പാർട്ടിയുമായി സഖ്യമുണ്ടാക്കിയാണ് നിയമസഭ തെരഞ്ഞെടുപ്പില്‍ ജനസേനാ പാർട്ടി മത്സരിക്കുന്നത്. നിലവിൽ ജഗൻ സർക്കാരിന്‍റെ കീഴിൽ ആന്ധ്രയില്‍ മദ്യവിൽപനയ്ക്ക് നിയന്ത്രണമുണ്ട്.

വൈ.എസ് ജഗൻ മോഹൻ റെഡ്ഡി 2018 ലെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ സംസ്ഥാനത്ത് സമ്പൂർണ മദ്യനിരോധനം വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും സംസ്ഥാനത്തെ റവന്യൂ കമ്മി നിരോധനത്തിൽ നിന്ന് നിയന്ത്രണത്തിലേക്ക് നയം മാറ്റാൻ സർക്കാരിനെ പ്രേരിപ്പിച്ചു. “മദ്യം നിരോധിക്കുമെന്ന് ജഗൻ ഉറപ്പുനൽകിയിരുന്നു, എന്നാൽ അദ്ദേഹത്തിന്‍റെ സർക്കാർ പകരം വിലകൂട്ടി ആയിരക്കണക്കിന് കോടി രൂപയുടെ വരുമാനം ഉണ്ടാക്കി.തെറ്റായ വാഗ്ദാനങ്ങള്‍ നൽകി ആരെയും തെറ്റിദ്ധരിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഞങ്ങൾ സർക്കാർ രൂപീകരിച്ച് ഒരു മാസത്തിനകം നല്ല നിലവാരമുള്ള മദ്യം കുറഞ്ഞ വിലയ്ക്ക് നൽകും.ആളുകൾ കുടിക്കാൻ പോകുകയാണെങ്കിൽ, കുറഞ്ഞത് അവർ നല്ല മദ്യമെങ്കിലും കഴിക്കണം, ”വ്യാഴാഴ്ച ഏലൂർ ജില്ലയിലെ കൈകലൂരിൽ നടന്ന സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് പവന്‍ കല്യാണ്‍ പറഞ്ഞു.സ്ത്രീകൾക്ക് അവരുടെ ഗ്രാമങ്ങളിൽ മദ്യം നിരോധിക്കണമെങ്കിൽ പഞ്ചായത്തിന് തീരുമാനിക്കാം, ഞങ്ങൾ അതിനെ പിന്തുണയ്ക്കുകയും വികസന സംരംഭങ്ങൾ ഏറ്റെടുക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മോദി സർക്കാരിന്‍റെ പിന്തുണയോടെ മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഡിയെ അധികാരത്തിൽ നിന്ന് താഴെയിറക്കി ആന്ധ്രാപ്രദേശിനെ രക്ഷിക്കുമെന്ന് അദ്ദേഹം ഈയിടെ പറഞ്ഞിരുന്നു. 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ജഗന് ഒരവസരം കൂടി നൽകരുതെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യർത്ഥിച്ചു. നിങ്ങൾ അങ്ങനെ ചെയ്താൽ ആന്ധ്രാപ്രദേശിനെ രക്ഷിക്കാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News