വീട്ടമ്മമാരുടെ ഫോണും ചോര്‍ത്തി; പെഗാസസ് ചോര്‍ത്തലിന് ഇരയായവരുടെ പുതിയ പട്ടിക പുറത്ത്

ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ലോകവ്യാപകമായി പ്രമുഖരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്.

Update: 2021-07-24 15:03 GMT
Advertising

പെഗാസസ് ഫോണ്‍ ചോര്‍ത്തലിന് ഇരയായവരുടെ പുതിയ പട്ടിക പുറത്തുവിട്ട് ദി വയര്‍. വീട്ടമ്മമാര്‍ അടക്കം 60 സ്ത്രീകളും ചോര്‍ത്തലിന് ഇരയായതാണ് ദി വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌കൂള്‍ അധ്യാപകര്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുടെ പേരുകളാണ് പട്ടികയിലുള്ളത്.

രാഷ്ട്രീയ പ്രവര്‍ത്തകരുടെ സുഹൃത്തുക്കളായ സ്ത്രീകളും ഫോണ്‍ ചോര്‍ത്തലിന് ഇരയായിട്ടുണ്ട്. പെഗാസസ് ഉപയോഗിച്ച് ഫോണിലെ ക്യാമറവരെ പ്രവര്‍ത്തിപ്പിക്കാനാവുമെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്. ഇതുവഴി പെഗാസസ് സ്വകാര്യ ജീവിതവും ചോര്‍ത്തിയെന്നാണ് സൂചന.

ഇസ്രായേല്‍ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ലോകവ്യാപകമായി പ്രമുഖരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് പറയുന്നത്. ഇന്ത്യയില്‍ രാഹുല്‍ ഗാന്ധി അടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെയും കേന്ദ്രമന്ത്രിമാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതിന്റെ റിപ്പോര്‍ട്ടുകള്‍ ആദ്യ ദിവസങ്ങളില്‍ പുറത്തുവന്നിരുന്നു.

എന്നാല്‍ ഫോണ്‍ ചോര്‍ത്തല്‍ നടന്നിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ഇന്ത്യയുടെ വികസനം തടയാന്‍ ശ്രമിക്കുന്ന വിദേശ ശക്തികളാണ് ഇത്തരം റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞത്. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാത്തത് ദുരൂഹത വര്‍ധിപ്പിക്കുകയാണ്. പ്രധാനപ്പെട്ട രാജ്യങ്ങളെല്ലാം അന്വേഷണം പ്രഖ്യാപിച്ചിട്ടും ഇന്ത്യ എന്തുകൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാത്തത് എന്നതിന് കേന്ദ്രത്തിന് മറുപടിയില്ല.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News