സ്യൂട്ടും ബൂട്ടുമണിഞ്ഞ് ദുബൈയിൽ മാസ് ലുക്കിൽ സ്റ്റാലിൻ

തമിഴ്‌നാട്ടിൽ 3,500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് ലുലു ഗ്രൂപ്പുമായി സ്റ്റാലിൻ കരാർ ഒപ്പുവെച്ചു.

Update: 2022-03-29 09:30 GMT

തൂവെള്ള വസ്ത്രമണിഞ്ഞാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ കാണാറുള്ളത്. എന്നാൽ അതിൽ നിന്ന് പൂർണമായും വ്യതസ്തനായി സ്യൂട്ടും ബൂട്ടുമണിഞ്ഞ് മാസ് ലുക്കിലായിരുന്നു ദുബൈ സന്ദർശനത്തിനെത്തിയ സ്റ്റാലിൻ. യുഎഇ മന്ത്രിമാരുമായും വ്യവസായ പ്രമുഖരുമായും ചർച്ച നടത്തിയ അദ്ദേഹം തമിഴ്‌നാട്ടിൽ പ്രവാസി നിക്ഷേപം ഉറപ്പാക്കിയാണ് മടങ്ങിയത്.




തമിഴ്‌നാട്ടിൽ 3,500 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതിന് ലുലു ഗ്രൂപ്പുമായി സ്റ്റാലിൻ കരാർ ഒപ്പുവെച്ചു. ഷോപ്പിങ് മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ഭക്ഷ്യസംസ്‌കരണ യൂണിറ്റുകൾ, ലോജിസ്റ്റിക്‌സ് സെന്ററുകൾ എന്നിവ ലുല ഗ്രൂപ്പ് ആരംഭിക്കും.

Advertising
Advertising

 


മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷമുള്ള സ്റ്റാലിന്റെ ആദ്യ വിദേശ സന്ദർശനമായിരുന്നു ഇത്. സന്ദർശനം പൂർണവിജയമാണെന്ന് അദ്ദേഹം പ്രതികരിച്ചു.




 


 

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News