വീട്ടുജോലിക്കാരിയായ പത്തുവയസുകാരിയെ ഉപദ്രവിച്ചു; പൈലറ്റിനെയും ഭര്‍ത്താവിനെയും ആള്‍ക്കൂട്ടം നടുറോഡിലിട്ട് മര്‍ദ്ദിച്ചു

ജനക്കൂട്ടം ദമ്പതികളെ വലിച്ചിഴച്ച് മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്

Update: 2023-07-19 11:13 GMT

പൈലറ്റിന്‍റെ ഭര്‍ത്താവിനെ ആള്‍ക്കൂട്ടം മര്‍ദിക്കുന്നു

ദ്വാരക: വീട്ടുജോലിക്കാരിയായ പത്തുവയസുകാരിയെ ക്രൂരമായി ഉപദ്രവിച്ചെന്നാരോപിച്ച് വനിതാ പൈലറ്റിനെയും എയര്‍ലൈന്‍ ജീവനക്കാരനായ ഭര്‍ത്താവിനെയും ആള്‍ക്കൂട്ടം നടുറോഡിലിട്ട് മര്‍ദിച്ചു. ഡല്‍ഹിയിലെ ദ്വാരകയിലാണ് സംഭവം.ജനക്കൂട്ടം ദമ്പതികളെ വലിച്ചിഴച്ച് മർദിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. ഐപിസി 323, 324, 342, ബാലവേല നിയമം, 75 ജെജെ ആക്റ്റ് എന്നിവ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രതികളെ കസ്റ്റഡിയിലെടുത്തതായി ഡൽഹി പൊലീസ് അറിയിച്ചു.ആളുകള്‍ ഇവരെ ചോദ്യം ചെയ്യുന്നതും പിന്നീട് ദമ്പതികള്‍ കൈ കൂപ്പി ക്ഷമാപണം നടത്തുന്നതും വീഡിയോയിലുണ്ട്. എന്നാൽ, "അവരെ അടിക്കൂ" എന്ന് നാട്ടുകാർ ആക്രോശിക്കുകയും തുടർന്ന് ഭർത്താവിനെ ജനക്കൂട്ടം വലിച്ചിഴച്ച് മർദിക്കുകയും ചെയ്തു. യൂണിഫോമിലുള്ള പൈലറ്റിനെയും ആളുകള്‍ക്കിടയിലുണ്ടായിരുന്ന സ്ത്രീകള്‍ തല്ലി.

Advertising
Advertising

വീട്ടുജോലികൾ ചെയ്യാൻ ദമ്പതികൾ 10 വയസ്സുള്ള പെൺകുട്ടിയെ പത്ത് മാസം മുന്‍പാണ് ജോലിക്കെടുത്തത്. ബുധനാഴ്ച കുട്ടിയുടെ കയ്യിലും ഒരു കണ്ണിനു താഴെയും മുറിവുകൾ കണ്ടതായി ആരോപിച്ച് പെൺകുട്ടിയുടെ ബന്ധു പൊലീസിനെ സമീപിച്ചു.പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രദേശവാസികള്‍ ദമ്പതികളുടെ വീട്ടിലേക്ക് ഇരച്ചെത്തുകയും ബഹളമുണ്ടാക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി ദമ്പതികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News