'ഹാപ്പി ബർത്ത്‌ഡേ നരേന്ദ്ര...'; മോദിയെ ഫോണിൽ വിളിച്ച് പിറന്നാൾ ആശംസകൾ നേർന്ന് ട്രംപ്

ആശംസക്ക് നന്ദി അറിയിച്ച മോദി ഇന്ത്യ യു.എസ് ബന്ധം ദൃഢമാക്കുമെന്നും എക്സിൽ കുറിച്ചു

Update: 2025-09-17 02:03 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 75 ാം ജന്മദിനാശംസകള്‍ നേര്‍ന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.ഇന്നലെയാണ് ഡ്രംപ് ഫോണില്‍ വിളിച്ച് മോദിക്ക് ആശംസകള്‍ നേര്‍ന്നത്. 

ജന്മദിനാശംസകൾ നേർന്നതിന് പിന്നാലെ സോഷ്യൽമീഡിയയായ ട്രൂത്ത് സോഷ്യലിലും ട്രംപ് പോസ്റ്റിട്ടു. 'ഇപ്പോൾ എന്റെ സുഹൃത്ത് നരേന്ദ്രമോദിയുമായി ഫോണിൽ സംസാരിച്ചിരുന്നു.അദ്ദേഹത്തിന് ജന്മദിനാശംസകൾ നേർന്നു. ഗംഭീരമായ ജോലിയാണ് മോദി ചെയ്തുകൊണ്ടിരിക്കുന്നത് നരേന്ദ്ര; റഷ്യ-യുക്രൈൻ യുദ്ധം അവസാനിപ്പിക്കുന്നതിനായുള്ള നിങ്ങളുടെ പിന്തുണക്ക് നന്ദി'..ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

Advertising
Advertising

ആശംസക്ക് നന്ദി അറിയിച്ച മോദി ഇന്ത്യ യു.എസ് ബന്ധം ദൃഢമാക്കുമെന്നും എക്സിൽ കുറിച്ചു. 

'എന്റെ സുഹൃത്ത് ട്രംപ്,താങ്കളുടെ ഫോൺകോളിനും ജന്മദിനാശംസകൾക്കും നന്ദി. നിങ്ങളെപ്പോലെ ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്ര,ആഗോള പങ്കാളിത്തത്തെ ഉന്നതിയിലെത്തിക്കാൻ ഞാൻ പൂർണ പ്രതിജ്ഞാബദ്ധനാണ്. യുക്രൈൻ സംഘർഷത്തിൽ സമാധാനപരമായ പരിഹാരത്തിനായുള്ള നിങ്ങളുടെശമങ്ങളെ ഞങ്ങൾ പിന്തുണയ്ക്കും'..എന്നായിരുന്നു മോദി എക്‌സിൽ കുറിച്ചത്.

അതിനിടെ, വ്യാപാര കരാർ വേഗത്തിലാക്കാൻ ഇന്ത്യ-യു. എസ് ചർച്ചയിൽ തീരുമാനമായി.അമേരിക്കൻ കാർഷിക ഉൽപന്നങ്ങൾക്ക് ഇന്ത്യൻ വിപണിയിൽ കൂടുതൽ പ്രവേശനം നൽകണമെന്ന യുഎസ് ആവശ്യം ചർച്ചകളിൽ പ്രധാന വിഷയമായി..ഇറക്കുമതി തീരുവകൾ കുറയ്ക്കുന്നതിനെക്കുറിച്ചും ഇരു രാജ്യങ്ങളും ചർച്ച ചെയ്തു.

അതേസമയം,പ്രധാന മന്ത്രിക്കെതിരായ വോട്ട് ചോരി ബോംബ് , പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് പൊട്ടിക്കുമെന്ന അഭ്യൂഹം ശക്തമാണ്.. ഒരു മാസം മുൻപ് രാഹുൽ ഗാന്ധി പൊട്ടിച്ചത് ആറ്റം ബോംബ് ആയിരുന്നെങ്കിൽ ഇന്ന് ഹൈഡ്രജൻ ബോംബ് പൊട്ടിക്കുമെന്നാണ് കോൺഗ്രസ് സൈബർ ഗ്രൂപ്പുകൾ അവകാശപ്പെടുന്നത്. മോദിയുടെ വാരാണസി മണ്ഡലത്തിലെ വിജയം ചോദ്യം ചെയ്യുന്ന തെളിവുകൾ രാഹുൽ പുറത്ത് വിടുമെന്നാണ് പറയുന്നത്.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News