പ്രധാനമന്ത്രി ജപ്പാനിൽ; ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കും

ടോക്യോയിൽ എത്തിയതിന് പിന്നാലെ വിമാനത്തിൽ നിന്നടക്കമുള്ള ഫോട്ടോകൾ മോദി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു

Update: 2022-09-27 02:08 GMT
Editor : banuisahak | By : Web Desk
Advertising

ടോക്യോ: മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനിലെത്തി. മോദിയെ കൂടാതെ 20ലധികം രാഷ്ട്രത്തലവന്മാരും സർക്കാരുകളും ഉൾപ്പെടെ നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ആബെയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കും.

ടോക്യോയിൽ എത്തിയതിന് പിന്നാലെ വിമാനത്തിൽ നിന്നടക്കമുള്ള ഫോട്ടോകൾ മോദി ട്വിറ്ററിൽ പങ്കുവെച്ചിരുന്നു. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദയുമായി മോദി കൂടിക്കാഴ്‌ച നടത്തും. ഇന്ത്യ-ജപ്പാൻ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഈ കൂടിക്കാഴ്‌ച കൊണ്ട് സാധിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബുഡോകാൻ നഗരത്തിലാണ് ഗിബെയുടെ സംസ്‌കാര ചടങ്ങുകൾ നടക്കുന്നത്. ടോക്യോലെ അകാസ കൊട്ടാരത്തിൽ പൊതുദർശനം തുടരുകയാണ്. പ്രസംഗിച്ചുകൊണ്ടിരിക്കേ ജൂലൈ എട്ടിനാണ് ഷിൻസോ ആബേക്ക് വെടിയേറ്റത്. പ്രസംഗ വേദിയുടെ പുറകിൽ നിന്നെത്തിയ അക്രമി തലയിലും കഴുത്തിലും വെടിവെക്കുകയായിരുന്നു. ജപ്പാനിലെ ഹൗസ് ഓഫ് കൗൺസിലേഴ്‌സ് തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനത്തിനിടെയാണ് ഷിൻസോ ആബെ വെടിയേറ്റുവീണത്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News