സ്വന്തമായി വീടോ കാറോ ഇല്ല, ആസ്തി 3.02 കോടി: മോദിയുടെ സ്വത്ത് വിവരം ഇങ്ങനെ

ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദവും ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

Update: 2024-05-14 16:22 GMT
Editor : ദിവ്യ വി | By : Web Desk

വരാണസി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നതിനായി വരാണസി മണ്ഡലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന്റെ സ്വത്ത് വിവര കണക്കുകളും പുറത്തുവന്നിരിക്കയാണ്. മോദിക്ക് 3.02 കോടിയുടെ ആസ്തിയുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ പറയുന്നത്. 2.86 കോടി രൂപ എസ്.ബി.ഐയില്‍ സ്ഥിരനിക്ഷേമാണ്. 52,920 രൂപയാണ് കൈയില്‍ പണമായുള്ളത്.

നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്‌സില്‍ നിക്ഷേപമായി 9.12 ലക്ഷം രൂപയുമുണ്ട്. 2.68 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങളാണുള്ളത്. 2018-19 സാമ്പത്തിക വര്‍ഷത്തിലെ 11.14 ലക്ഷത്തില്‍ നിന്നും 2022-23 വര്‍ഷത്തില്‍ പ്രധാനമന്ത്രിയുടെ വരുമാനം 23.56 ലക്ഷമായി ഉയര്‍ന്നു. സ്വന്തമായി വീടോ കാറോ ഇല്ല.

Advertising
Advertising

അതേസമയം വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് 1978ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ ബിരുദവും 1983ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. തനിക്കെതിരെ ക്രിമിനൽ കേസുകളൊന്നും നിലനിൽക്കുന്നില്ലെന്നും അദ്ദേഹം നല്‍കിയ സത്യവാങ്മൂലത്തിലുണ്ട്. ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് പ്രധാന വരുമാന മാര്‍ഗം. സ്വന്തമായി ലോണുകളില്ല.

ഇത് മൂന്നാം തവണയാണ് മോദി വരാണസിയില്‍ നിന്ന് ജനവിധി തേടുന്നത്. 2014ലാണ് ആദ്യമായി വരാണസിയില്‍ മത്സരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ എന്നിവര്‍ക്കൊപ്പം എത്തിയാണ് മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് റായിയാണ് വരാണസിയില്‍ മോദിയുടെ എതിരാളി. ൨൦൧൯ ല്‍ ആറ് ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ നിന്നും മോദി നേടിയിരുന്നത്. ജൂണ്‍ ഒന്നിനാണ് വരാണസിയില്‍ വോട്ടെടുപ്പ്.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News