ബിജെപി - ആർഎസ്എസ് ആഭ്യന്തര സംഘർഷങ്ങള്‍ക്കിടെ മോദി ഇന്ന് ആർഎസ്എസ് ആസ്ഥാനത്ത്

നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കുന്ന ആദ്യ പ്രധാനമന്ത്രി

Update: 2025-03-30 02:51 GMT
Editor : ലിസി. പി | By : Web Desk

നാഗ്പൂര്‍:പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തും. ബിജെപിയും ആർഎസ്എസും തമ്മിലുള്ള ആഭ്യന്തര സംഘർഷങ്ങൾക്കിടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ആർഎസ്എസ്- ബിജെപി ബന്ധത്തെ കാര്യമായി ബാധിച്ചിരുന്നു. പ്രധാനമന്ത്രിയായ ശേഷം ആദ്യമായാണ് നരേന്ദ്രമോദി നാഗ്‌പുരിലെ ആർഎസ്എസ് ആസ്ഥാനത്തെത്തുന്നത്. ഇതിന് മുൻപ് ഒരു പ്രധാനമന്ത്രിയും ആർഎസ്എസ് ആസ്ഥാനം സന്ദർശിച്ചിട്ടില്ല.

മോദി മാധവ് നേത്രാലയ പ്രീമിയം സെന്റർ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിക്കുകയും ആർ‌എസ്‌എസ് മേധാവി മോഹൻ ഭാഗവതുമായി വേദി പങ്കിടുകയും ചെയ്യും.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News