പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലിൽ മരിച്ച നിലയിൽ

14കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ ജയിലിലായത്.

Update: 2022-10-03 06:02 GMT

ബെം​ഗളൂരു: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ യുവാവ് ജയിലിൽ തൂങ്ങിമരിച്ച നിലയിൽ. കർണാടകയിലെ ബെല​ഗാവി ഹിന്ദൽ​ഗ സെൻട്രൽ ജയിലിലാണ് 21കാരനായ വിചാരണ തടവുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ബെല​ഗാവി സ്വദേശിനിയായ 14കാരിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാൾ ജയിലിലായത്. അഞ്ച് മാസം മുമ്പായിരുന്നു പീഡനം. സംഭവത്തിൽ പോക്സോ വകുപ്പിലേയും ഐപിസിയിലേയും വിവിധ വകുപ്പുകൾ ചുമത്തിയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

അഞ്ച് മാസമായി ജയിലിൽ കഴിഞ്ഞുവരികയായിരുന്ന ഇയാളുടെ ജാമ്യത്തിനായി കുടുംബം പ്രാദേശിക കോടതിയിൽ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ഹരജി തള്ളുകയായിരുന്നു.

ഞായറാഴ്ച രാവിലെയാണ് പ്രതിയെ സ്വന്തം ബെഡ്ഷീറ്റിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്ന് ജയിൽ ഉദ്യോ​ഗസ്ഥർ പറഞ്ഞു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നതായും ഉദ്യോ​ഗസ്ഥൻ വ്യക്തമാക്കി. സംഭവത്തിൽ ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചതായി പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News