'ക്രമസമാധാനം തകർക്കാൻ അനുവദിക്കില്ല'; ഉത്തരകാശിയിൽ സംഘ്പരിവാർ നടത്താനിരുന്ന മഹാപഞ്ചായത്തിന് അനുമതി നിഷേധിച്ചു

വി.എച്ച്.പി, ബജ്‌റംഗദൾ തുടങ്ങിയ സംഘടനകളാണ് വ്യാഴാഴ്ച രാവിലെ മഹാപഞ്ചായത്ത് നടത്താൻ തീരുമാനിച്ചത്.

Update: 2023-06-14 06:15 GMT
Advertising

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പുരോലയിൽ സംഘ്പരിവാർ സംഘടനകൾ നടത്താനിരുന്ന മഹാപഞ്ചായത്തിന് ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. ലവ് ജിഹാദ് ആരോപണത്തിന് പിന്നാലെയാണ് മഹാപഞ്ചായത്ത് നടത്താൻ തീരുമാനിച്ചത്. സംസ്ഥാനത്ത് ക്രമാസമാധാനം തകർക്കാൻ ആരെയും അനുവദിക്കില്ലെന്ന് ഡി.ജി.പി പറഞ്ഞു. പുരോലയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

ലവ് ജിഹാദ് ആരോപണത്തിന് പിന്നാലെ ഉത്തരകാശിയിലെ മുസ്‌ലിംകളുടെ കടകൾക്ക് നേരെ ആക്രമണമുണ്ടായിരുന്നു. മുസ്‌ലിംകൾ കടകൾ ഒഴിഞ്ഞുപോകണം എന്നാവശ്യപ്പെട്ടായിരുന്നു ആക്രമണം. ഇതിനെ തുടർന്ന് നിരവധിപേർ കടകൾ അടച്ച് നഗരംവിട്ടിരുന്നു.

വി.എച്ച്.പി, ബജ്‌റംഗദൾ തുടങ്ങിയ സംഘടനകളാണ് നാളെ രാവിലെ മഹാപഞ്ചായത്ത് നടത്താൻ തീരുമാനിച്ചത്. മഹാപഞ്ചായത്ത് തടയണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർ ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കും ചീഫ് ജസ്റ്റിസിനും കത്തയച്ചിരുന്നു. ഇതിന് പിന്നാലെ ജില്ലാ ഭരണകൂടം മഹാപഞ്ചായത്തിന് അനുമതി നിഷേധിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News