ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ ഡൽഹിയിൽ സംഘർഷം; പൊലീസുകാർക്ക് പരിക്കേറ്റു

സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡൽഹി പൊലീസ് കമ്മീഷണർ

Update: 2022-04-16 16:37 GMT

ഹനുമാൻ ജയന്തി ഘോഷയാത്രയ്ക്കിടെ ഡൽഹി ജഹാംഗീർപുരിയിൽ സംഘർഷം. കല്ലേറിൽ രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഡൽഹി പൊലീസ് കമ്മീഷണർ രാകേഷ് അസ്താന അറിയിച്ചു.


പ്രദേശത്തെ ജനങ്ങളോട് സംയമനം പാലിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആഹ്വാനം ചെയ്തിരിക്കുകയാണ്. പൊലീസ് ഉദ്യോഗസ്ഥരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിൽ ബന്ധപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു.

Advertising
Advertising


Policemen were injured in Clashes break out in Delhi during Hanuman Jayanti procession

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News