ബിരുദപ്രവേശന നടപടികള്‍ നീട്ടിവെക്കണമെന്ന് യു.ജി.സി

സി.ബി.എസ്.ഇ 12 ാം ക്ലാസ് ഫലം വൈകുന്ന പശ്ചാത്തലത്തിലാണ് സര്‍വകലാശാലകള്‍ക്ക് നിർദേശം നല്‍കിയത്

Update: 2022-07-13 09:30 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: ബിരുദപ്രവേശനം നടപടികൾ നീട്ടിവെക്കണമെന്ന് സർവകലാശാലകളോട് യു.ജി സിയുടെ നിർദേശം. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിക്കുന്നത് സർവകലാശാലകൾ പരിഗണിക്കണമെന്നും ഇതനുസരിച്ചേ അപേക്ഷക്കുള്ള അവസാന തിയതി നിശ്ചയിക്കാവൂവെന്നുമാണ് നിർദേശം നൽകിയിരിക്കുന്നത്.

സി.ബി.എസ്.ഇയുടെ ഫലം വന്നതിനനുസരിച്ചേ ബിരുദ പ്രവേശനത്തിനുള്ള അപേക്ഷക്കുള്ള അവസാന തിയതി നിശ്ചയിക്കാവൂവെന്നും യു.ജി.സി നിർദേശം നൽകി. സി.ബി.എസ്.ഇയുടെ ഫലം വൈകുന്ന പശ്ചാത്തലത്തിലാണ് യു.ജി.സിയുടെ തീരുമാനം.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News