രാജ്യത്ത് കൽക്കരിക്ഷാമമില്ല; നടക്കുന്നത് തെറ്റായ പ്രചാരണമെന്ന് കേന്ദ്രമന്ത്രി

നമുക്ക് ആവശ്യത്തിനുള്ള വൈദ്യുതി ലഭ്യമാണ്. രാജ്യത്ത് മുഴുവൻ സുഗമമായി വൈദ്യുതിവിതരണം നടക്കുന്നുണ്ട്. ആർക്കാണ് വൈദ്യുതിവേണ്ടത്? എനിക്കൊരു അപേക്ഷ തന്നാൽ അവർക്ക് വൈദ്യുതി ലഭ്യമാക്കും-മന്ത്രി പറഞ്ഞു.

Update: 2021-10-10 11:29 GMT
Advertising

രാജ്യത്ത് കൽക്കരിക്ഷാമമുണ്ടെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് കേന്ദ്ര ഊർജമന്ത്രി ആർ.കെ സിങ്. ഗെയിലും ടാറ്റയും തമ്മിലുള്ള ആശയവിനിമയത്തിലെ പാളിച്ചയാണ് തെറ്റായവിവരങ്ങൾ പ്രചരിക്കാനുള്ള കാരണമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹി അടക്കം രാജ്യത്തെ ആറിലധികം സംസ്ഥാനങ്ങളിൽ വൈദ്യുതി പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നായിരുന്നു റിപ്പോർട്ട്.

നമുക്ക് ആവശ്യത്തിനുള്ള വൈദ്യുതി ലഭ്യമാണ്. രാജ്യത്ത് മുഴുവൻ സുഗമമായി വൈദ്യുതിവിതരണം നടക്കുന്നുണ്ട്. ആർക്കാണ് വൈദ്യുതിവേണ്ടത്? എനിക്കൊരു അപേക്ഷ തന്നാൽ അവർക്ക് വൈദ്യുതി ലഭ്യമാക്കും-മന്ത്രി പറഞ്ഞു.

ഇപ്പോഴുള്ള ഭീതി അനാവശ്യമാണ്. നാലു ദിവസം പ്രവർത്തിക്കാനുള്ള കൽക്കരി ശേഖരം ഇപ്പോൾ രാജ്യത്തുണ്ട്. അത് കരുതൽ ശേഖരമാണ്. രാജ്യത്ത് വിതരണം തുടരുന്നുണ്ട്-ആർ.പി സിങ് വ്യക്തമാക്കി. ഡൽഹിയിലേക്ക് ആവശ്യമായ വൈദ്യുതി ലഭ്യമാക്കും, ലോഡ് ഷെഡിങ് ഉണ്ടാവില്ല. പണം നോക്കാതെ കൽക്കരിയുടെ വിതരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.

കൽക്കരി ക്ഷാമം രൂക്ഷമായതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം. രാജ്യത്തെ വൈദ്യുതി ഉത്പാദനത്തിന്റെ 70 ശതമാനവും കൽക്കരിയെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. കൽക്കരി ഉപയോഗിക്കുന്ന 135 താപവൈദ്യുതി നിലയങ്ങളാണു രാജ്യത്തുള്ളത്. വ്യാഴാഴ്ചത്തെ കണക്കുപ്രകാരം 110 നിലയങ്ങളിലും ക്ഷാമം അതിരൂക്ഷമാണ്.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News