പ്രണയം ഉപേക്ഷിക്കാൻ പ്രഗ്യാ സിങ് കേരള സ്റ്റോറി കാണിച്ചു; പെൺകുട്ടി മുസ്‌ലിം യുവാവിനൊപ്പം പോയി

സിനിമ കണ്ടാൽ പെൺകുട്ടി ബന്ധത്തിൽനിന്ന് പിൻമാറുമെന്നായിരുന്നു മാതാപിതാക്കളുടെയും പ്രഗ്യാ സിങ്ങിന്റെയും പ്രതീക്ഷ.

Update: 2023-06-06 10:09 GMT

ഭോപ്പാൽ: പ്രണയം ഉപേക്ഷിക്കാൻ ബി.ജെ.പി എം.പി പ്രഗ്യാ സിങ് ഠാക്കൂർ 'കേരള സ്റ്റോറി' സിനിമ കാണിക്കാൻ കൊണ്ടുപോയ യുവതി മുസ്‌ലിം യുവാവിനൊപ്പം പോയി. മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലാണ് സംഭവം. നഴ്‌സിങ് വിദ്യാർഥിനിയായ 19-കാരി അയൽവാസിയായ യൂസഫുമായി പ്രണയത്തിലായിരുന്നു. ഇതിൽനിന്ന് പിന്തിരിപ്പിക്കാൻ പ്രഗ്യ ശ്രമിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് 'കേരള സ്റ്റോറി' കാണിച്ചത്.

സിനിമ കണ്ടാൽ പെൺകുട്ടി ബന്ധത്തിൽനിന്ന് പിൻമാറുമെന്നായിരുന്നു മാതാപിതാക്കളുടെയും പ്രഗ്യാ സിങ്ങിന്റെയും പ്രതീക്ഷ. എന്നാൽ മെയ് 30-ന് വീട്ടുകാർ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹത്തിന് മുമ്പ് പെൺകുട്ടി യൂസഫിനൊപ്പം പോവുകയായിരുന്നു.

വിവാഹത്തിനായി സൂക്ഷിച്ച പണവും ആഭരണങ്ങളും പെൺകുട്ടി കൊണ്ടുപോയതായി മാതാപിതാക്കൾ ഭോപ്പാലിലെ കമലാ നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. യൂസഫ് തങ്ങളുടെ മകളെ വശീകരിച്ചെന്നും അവളുടെ പേരിൽ ബാങ്ക്‌ വായ്പയെടുക്കുകയും അത് തിരിച്ചടക്കാൻ അവളെ നിർബന്ധിച്ചെന്നും പരാതിയിൽ പറയുന്നു. എന്നാൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും യൂസഫിനൊപ്പം പോയത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പെൺകുട്ടി പൊലീസിൽ മൊഴി നൽകി.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News