'നിയമവ്യവസ്ഥയെ പരിഹസിക്കൽ': തെരഞ്ഞെടുപ്പ് കമ്മിഷണറുടെ നിയമനം സുപ്രിംകോടതിയിലുന്നയിച്ച് പ്രശാന്ത് ഭൂഷൺ

മോദിയും അമിത്ഷായും ചേർന്ന് ഏകപക്ഷീയ തീരുമാനമാണ് നടപ്പിലാക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്

Update: 2025-02-18 09:28 GMT

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ തെരഞ്ഞെടുത്ത രീതിക്കെതിരെ പ്രതിഷേധം ശക്തമായി. കേന്ദ്രനീക്കത്തിനെതിരായ ഹരജി നാളെ സുപ്രിംകോടതി പരിഗണിക്കാനിരിക്കെയാണ് നിയമനം നടത്തിയതെന്ന് പ്രശാന്ത് ഭൂഷൺ സുപ്രിംകോടതിയിൽ പരമർശിച്ചു. തിടുക്കത്തിൽ നടത്തിയ നിയമനമെന്നാണ് കോൺഗ്രസും സിപിഎമ്മും പ്രതികരിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമന പ്രക്രിയ ചോദ്യം ചെയ്ത ഹരജി നാളെ പരിഗണിക്കാനിരിക്കെ ഗ്യാനേഷ് കുമാറിനെ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറാക്കിയത് നിയമ വ്യവസ്ഥയെ പരിഹസിക്കലാണെന്ന് പ്രശാന്ത് ഭൂഷൺ സുപ്രിംകോടതിയിൽ പറഞ്ഞു. അതേസമയം ഹരജി നാളെ, ആദ്യം പരിഗണിക്കണം എന്ന പ്രശാന്ത് ഭൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല.

Advertising
Advertising

മോദിയും അമിത്ഷായും ചേർന്ന് ഏകപക്ഷീയ തീരുമാനമാണ് നടപ്പിലാക്കുന്നത് എന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. കോടതി, ഹരജി പരിഗണിക്കുന്നത് വരെ നിയമനം മാറ്റി വെയ്ക്കണമെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ അഭിപ്രായം തള്ളിയാണ് ഗ്യാനേഷ് കുമാറിനെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ആയി നിയമിച്ചത്. 

മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ രാ​ജീ​വ് കു​മാ​ർ തി​ങ്ക​ളാ​ഴ്ച വി​ര​മി​ച്ച​തി​നെ​ തു​ട​ർ​ന്നാ​ണ് പു​തി​യ ആ​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ അ​തേ​ദി​വ​സം പ്ര​ധാ​ന​മ​ന്ത്രി സെ​ല​ക്റ്റ് ക​മ്മി​റ്റി യോ​ഗം വി​ളി​ച്ചത്. 

നിയമന വ്യവസ്ഥ സുതാര്യവും നിഷ്പക്ഷവുമാകുന്നതിനു വേണ്ടിയാണ് സുപ്രിംകോടതി ചീഫ് ജസ്റ്റിസിനെ തെരഞ്ഞെടുപ്പ് സമിതിയിൽ ഉൾപ്പെടുത്തിയത്. എന്നാല്‍ ഈ ഉത്തരവ് , പ്രത്യേക നിയമം പാസാക്കി മറികടക്കുകയാണ് കേന്ദ്രം ചെയ്തത്. പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെ കൂടാതെ ചീഫ്ജസ്റ്റിസിനെ ഒഴിവാക്കി പ്രധാനമന്ത്രി നിർദേശിക്കുന്ന മന്ത്രി എന്നാക്കുകയായിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News