'ബി.ജെ.പിയെ തോല്‍പ്പിക്കണമെങ്കില്‍'... പ്രതിപക്ഷത്തിന് പ്രശാന്ത് കിഷോറിന്‍റെ ഉപദേശം

'ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാൻ പ്രത്യയശാസ്ത്രങ്ങളുടെ കൂട്ടുകെട്ട് ഉണ്ടാകണം'

Update: 2023-03-20 16:04 GMT

Prashant Kishor

Advertising

ഡല്‍ഹി: 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരായ പ്രതിപക്ഷ ഐക്യം യാഥാര്‍ഥ്യമാകില്ലെന്ന് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്‍റെ പ്രവചനം. പാർട്ടികളെയോ നേതാക്കളെയോ ഒരുമിച്ച് കൊണ്ടുവന്നത് കൊണ്ടു മാത്രം പ്രതിപക്ഷ ഐക്യം സാധ്യമാകില്ലെന്ന് അദ്ദേഹം പറഞ്ഞു.

"ബി.ജെ.പിയെ വെല്ലുവിളിക്കണമെങ്കിൽ, ആദ്യം അതിന്‍റെ ശക്തി മനസ്സിലാക്കണം- ഹിന്ദുത്വം, ദേശീയത, ക്ഷേമവാദം. ഇതില്‍ രണ്ടെണ്ണത്തിലെങ്കിലും പിളര്‍പ്പുണ്ടാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്ക് ബി.ജെ.പിയെ വെല്ലുവിളിക്കാന്‍ കഴിയില്ല" - പ്രശാന്ത് കിഷോർ പറഞ്ഞു.

"ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിനെതിരെ പോരാടാൻ പ്രത്യയശാസ്ത്രങ്ങളുടെ കൂട്ടുകെട്ട് ഉണ്ടാകണം. ഗാന്ധിവാദികൾ, അംബേദ്കറൈറ്റ്സ്, സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ- പ്രത്യയശാസ്ത്രം വളരെ പ്രധാനമാണ്. പക്ഷെ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അന്ധമായ വിശ്വാസം പുലർത്താൻ കഴിയില്ല. നിങ്ങൾ മാധ്യമപ്രവര്‍ത്തകര്‍ പ്രതിപക്ഷ സഖ്യത്തെ പാർട്ടികളുടെയോ നേതാക്കളുടെയോ കൂടിച്ചേരലായി കാണുന്നു. ആരെല്ലാമാണ് ഒരുമിച്ച് ഉച്ചഭക്ഷണം കഴിക്കുന്നത്, ആര് ആരെ ചായ കുടിക്കാൻ ക്ഷണിക്കുന്നു എന്നെല്ലാം. ഞാൻ പ്രത്യയശാസ്ത്രത്തിന്റെ രൂപീകരണമുണ്ടോ എന്നാണ് നോക്കുന്നത്. അത് സംഭവിക്കുന്നില്ലെങ്കില്‍ ബി.ജെ.പിയെ പരാജയപ്പെടുത്താൻ ഒരു വഴിയുമില്ല"- പ്രശാന്ത് കിഷോര്‍ വിശദീകരിച്ചു.

കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതി നടക്കാതെ പോയതിനെ കുറിച്ച് പ്രശാന്ത് കിഷോര്‍ പറഞ്ഞതിങ്ങനെ- "എന്‍റെ ലക്ഷ്യം കോൺഗ്രസിന്റെ പുനർജന്മമായിരുന്നു. അവരുടെ ലക്ഷ്യം തെരഞ്ഞെടുപ്പ് വിജയമായിരുന്നു."

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ കുറിച്ച് പ്രശാന്ത് കിഷോര്‍ പറയുന്നത് അത് കാൽനടയാത്ര മാത്രമല്ലെന്നാണ്. ആറ് മാസത്തെ ഭാരത് ജോഡോ യാത്രയിൽ അഭിനന്ദനങ്ങളും വിമർശനങ്ങളും ഉയർന്നു. ആറ് മാസത്തെ നടത്തത്തിന് ശേഷം എന്തെങ്കിലും വ്യത്യാസം കാണണ്ടേ? ആ യാത്ര പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫലം മെച്ചപ്പെടുത്തുന്നതിനാണ്. തനിക്ക് നാല് ജില്ലകളിൽ മാത്രമേ സഞ്ചരിക്കാൻ കഴിഞ്ഞിട്ടുള്ളൂ. തന്നെ സംബന്ധിച്ചിടത്തോളം യാത്ര ദൗത്യമല്ല, മറിച്ച് പ്രദേശത്തെ മനസ്സിലാക്കാനുള്ളതാണെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.

Summary- Prashant Kishor today predicted that opposition unity against the BJP in 2024 would never work as it would be unstable and ideologically disparate

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News