രാഷ്ട്രപതി വത്തിക്കാനിലേക്ക്; ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാരചടങ്ങുകളില്‍ പങ്കെടുക്കും

ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും

Update: 2025-04-25 03:47 GMT
Editor : Lissy P | By : Web Desk

വത്തിക്കാന്‍ സിറ്റി:ആഗോള കത്തോലിക്കാ സഭയുടെ അധ്യക്ഷൻ അന്തരിച്ച ഫ്രാൻസിസ് മാർപാപ്പയുടെ പൊതുദർശനം വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസലിക്കയിൽ തുടരുന്നു. പതിനായരങ്ങളാണ് പാപ്പയെ അവസാനമായി ഒരു നോക്കു കാണാൻ എത്തുന്നത്.നാളെ വരെ പൊതുദർശനം തുടരും.

മാർപാപ്പയെ കബറടക്കുന്ന സെൻ്റ് മേരി മേജർ ബസലിക്കയിലെ കല്ലറയുടെ ചിത്രം വത്തിക്കാൻ പുറത്തുവിട്ടു. അതേസമയo ഫ്രാൻസിസ് മാർപാപ്പയുടെ സംസ്കാര ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. ഇന്ന് റോമിലെത്തുന്ന രാഷ്ട്രപതി വത്തിക്കാനിലെ സെൻറ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപ്പാപ്പയ്ക്ക് ആദരാഞ്ജലി അർപ്പിക്കും. നാളെ നടക്കുന്ന കബറടക്ക ചടങ്ങിൽ രാഷ്ട്രപതി ഇന്ത്യയെ പ്രതിനിധീകരിക്കും. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ നടന്ന കൂടിയാലോചനയിലാണ് ഏറ്റവും ഉന്നതതലത്തിൽ തന്നെ ഇന്ത്യയുടെ പ്രാതിനിധ്യം ഉണ്ടാകണം എന്ന് നിശ്ചയിച്ചത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News