'സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ കൈവിടരുത്'; നന്ദി പറഞ്ഞ് രാംനാഥ് കോവിന്ദ്

'എല്ലാവർക്കും അവസരം നൽകുന്നതാണ് ഇന്ത്യയുടെ ജനാധിപത്യ സംവിധാനം'

Update: 2022-07-24 16:06 GMT
Editor : Lissy P | By : Web Desk

ഡൽഹി: സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം എന്നിവ കൈവിടരുതെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. തന്റെ വിടവാങ്ങൽ ചടങ്ങിൽ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

'ജനങ്ങളുടെ വിശ്വാസം കാത്ത് സൂക്ഷിച്ചു. അഞ്ച് വർഷം ജനം വിശ്വാസം അർപ്പിച്ചു. എല്ലാ വിഭാഗങ്ങളിൽ നിന്നും സഹകരണം ലഭിച്ചെന്നും രാഷ്ട്രപതി പറഞ്ഞു. എല്ലാവർക്കും അവസരം നൽകുന്നതാണ് ഇന്ത്യയുടെ ജനാധിപത്യ സംവിധാനമെന്നും അദ്ദേഹം പറഞ്ഞു.

ദരിദ്രരായവർക്ക് എങ്ങനെ പ്രയോജനപ്പെടുമെന്ന് ഓരോ തീരുമാനത്തിന് മുൻപും ആലോചിക്കണമെന്ന ഗാന്ധി വചനവും  രാം നാഥ് കോവിന്ദ് ഓർമിപ്പിച്ചു. വിദ്യാഭ്യാസത്തിന്റെ പ്രധാന്യം എടുത്തുകാട്ടിയായിരുന്നു രാഷ്ട്രപതിയുടെ അഭിസംബോധന.

Advertising
Advertising
Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News