പ്രധാനമന്ത്രി നരേന്ദ്രമോദി കേദാർനാഥിലെത്തി; ശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്തു

കേദാർനാഥിൽ 130 കോടി രൂപയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

Update: 2021-11-05 06:25 GMT

പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തരാഖണ്ഡിലെ കേദാർനാഥ് സന്ദർശിക്കാനെത്തി. പുനർനിർമ്മിച്ച ആദിശങ്കരാചാര്യരുടെ സമാധി സ്ഥലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തിൽ തകർന്ന ആദി ശങ്കരാചാര്യരുടെ സമാധിയാണ് സ്ഥലമാണ് ഇപ്പോൾ വീണ്ടും പുനർനിർമിച്ചിരിക്കുന്നത്. 12 അടി ഉയരമുള്ള ആദിശങ്കരാചാര്യരുടെ പ്രതിമയും മോദി അനാച്ഛാദനം ചെയ്തു.

കേദാർനാഥിൽ 130 കോടി രൂപയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കേയാണ് ഉത്തരാഖണ്ഡിലെ വികസന നേട്ടം ഉയർത്തികാണിക്കുന്ന വൻപരിപാടി നടത്തുന്നത്. പ്രതിമ അനാച്ഛാദന ചടങ്ങ് ഒരുപാട് സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നുണ്ട്.

Advertising
Advertising




 




 


 



Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News