"സ്റ്റാലിന് നന്ദി"; സത്യപ്രതിജ്ഞക്ക് ശേഷം ചെന്നൈ മേയർ

സുപ്രധാനമായ തീരുമാനങ്ങളെടുക്കാൻ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തുമെന്ന് പ്രിയാ രാജന്‍

Update: 2022-03-07 04:26 GMT

സത്യപ്രതിജ്ഞക്ക് ശേഷം തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന് നന്ദി പറഞ്ഞ് ചെന്നൈ മേയറായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ദലിത് വനിത  പ്രിയാ രാജന്‍. "ഞാനൊരു ദലിത് വനിതയാണ്. മുഖ്യമന്ത്രി സ്റ്റാലിനാണ് എനിക്ക് മേയറാവാൻ അവസരം നൽകിയത്. അദ്ദേഹത്തിന് ഒരുപാട് നന്ദി. സുപ്രധാനമായ തീരുമാനങ്ങളെടുക്കാൻ മുഖ്യമന്ത്രിയുമായി കൂടിയാലോചന നടത്തും"- പ്രിയ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പ്രിയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. 28 വയസ്സുകാരിയായ പ്രിയ ചെന്നൈ മേയറായി തെരഞ്ഞൈടുക്കപ്പെടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും മൂന്നാമത്തെ വനിതയുമാണ്.

Advertising
Advertising

എംകോം ബിരുദദാരിയുമായ പ്രിയാ രാജന്‍  ഡി.എം.കെയുടെ ടിക്കറ്റില്‍ മത്സരിച്ചാണ് വിജയിച്ചത്.  മുഖ്യമന്ത്രി എംകെ സ്റ്റാലിനും ആരോഗ്യമന്ത്രി മാ സുബ്രഹ്‌മണ്യനുമൊക്കെയിരുന്ന സുപ്രധാന പദവിയിലാണ് പ്രിയയെത്തുന്നത്. ഇതിനുമുമ്പ് രണ്ടു വനിതകൾ മാത്രമാണ് കോർപ്പറേഷന്റെ തലപ്പത്തിരുന്നിട്ടുള്ളത്. താരാ ചെറിയാൻ, കാമാക്ഷി ജയരാമൻ എന്നിവരാണ് മുമ്പ് മേയറായിരുന്ന വനിതകൾ. നോർത്ത് ചെന്നൈയിലെ തിരു.വി.കാ നഗറിൽനിന്നുള്ള പ്രിയ 74ാം വാർഡിൽ നിന്നാണ് വിജയിച്ചത്. 169ാം വാർഡിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട മഹേഷ് കുമാറാണ് ഡെപ്യൂട്ടി മേയറായി  തെരഞ്ഞെടുക്കപ്പെട്ടത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News