രാഹുലും സഹോദരിയും തമ്മിൽ തെറ്റിയെന്ന് അമിത് മാളവ്യ; മറുപടിയുമായി പ്രിയങ്കാ ഗാന്ധി

നിങ്ങളുടെ നുണകളുടെയും കൊള്ളയുടെയും പൊള്ളയായ കുപ്രചാരണങ്ങളുടെയും ധാർഷ്ട്യത്തെ ഞങ്ങൾ രാജ്യത്തെ കോടിക്കണക്കിന് സഹോദരി സഹോദരൻമാർക്കൊപ്പം ചേർന്ന് തകർക്കുമെന്ന് പ്രിയങ്ക പറഞ്ഞു.

Update: 2023-08-31 12:54 GMT

ന്യൂഡൽഹി: താനും സഹോദരനുമായി തെറ്റിയെന്ന ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യയുടെ പ്രചാരണത്തിന് മറുപടിയുമായി പ്രിയങ്കാ ഗാന്ധി. വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെ കാലത്ത് ഇത്തരം അസംബന്ധങ്ങളാണോ നിങ്ങൾ ചർച്ച ചെയ്യുന്നതെന്ന് പ്രിയങ്ക ചോദിച്ചു.

''ബി.ജെ.പിക്കാരെ, വിലക്കയറ്റത്തിന്റെയും തൊഴിലില്ലായ്മയുടെയും ഈ സമയത്ത് ഈ അസംബന്ധ പ്രശ്‌നമാണോ നിങ്ങൾക്ക് മുന്നിലുള്ളത്? പക്ഷേ ക്ഷമിക്കണം, നിങ്ങളുടെ ഇടുങ്ങിയ മനസ്സിലെ ആ സ്വപ്‌നം ഒരിക്കലും യാഥാർഥ്യമാകില്ല. എനിക്കും എന്റെ സഹോദരനുമിടയിൽ പരസ്പര സ്‌നേഹവും വിശ്വാസവും ബഹുമാനവും സത്യസന്ധതയുമാണുള്ളത്. അത് എന്നും അങ്ങനെത്തന്നെ ആയിരിക്കുകയും ചെയ്യും.

Advertising
Advertising

അപ്പോൾ പരിഭ്രാന്തരാകരുത്, നിങ്ങളുടെ നുണകളുടെയും കൊള്ളയുടെയും പൊള്ളയായ കുപ്രചാരണങ്ങളുടെയും ധാർഷ്ട്യത്തെ ഞങ്ങൾ രാജ്യത്തെ കോടിക്കണക്കിന് സഹോദരി സഹോദരൻമാർക്കൊപ്പം ചേർന്ന് തകർക്കും.

രക്ഷാബന്ധൻ ആശംസകൾ. ഇത് സഹോദരീ സഹോദരൻമാർ തമ്മിലുള്ള സ്‌നേഹത്തിന്റെ ഉത്സവമാണ്. അത് പോസിറ്റീവായ മനോഭാവത്തോടെ ആഘോഷിക്കൂ''-പ്രിയങ്ക എക്‌സിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അമിത് മാളവ്യ രാഹുലും പ്രിയങ്കയും തർക്കത്തിലാണെന്ന തരത്തിൽ തയാറാക്കിയ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News