ഗുസ്തി താരങ്ങളെ കാണാനെത്തിയ പി.ടി ഉഷക്കെതിരെ പ്രതിഷേധം

തെരുവിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുകയാണെന്ന് ഉഷ പറഞ്ഞിരുന്നു.

Update: 2023-05-03 11:29 GMT

ന്യൂഡൽഹി: ജന്തർ മന്ദറിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങളെ കാണാനെത്തിയ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി ഉഷക്കെതിരെ പ്രതിഷേധം. സന്ദർശനം കഴിഞ്ഞ മടങ്ങുമ്പോഴാണ് ഉഷക്കെതിരെ പ്രതിഷേധമുണ്ടായത്.

സമരത്തോട് അനുഭാവം പ്രകടിപ്പിച്ചെത്തിയ വിമുക്ത ഭടൻ ഉഷയുടെ വാഹനം തടഞ്ഞു. സമരപ്പന്തലിന് സമീപമുണ്ടായിരുന്ന സ്ത്രീകളും ഉഷക്കെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്. സുരക്ഷാ ഉദ്യോഗസ്ഥരാണ് ഉഷയെ ആൾക്കൂട്ടത്തിൽനിന്ന് രക്ഷപ്പെടുത്തിയത്.

Advertising
Advertising

തെരുവിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ രാജ്യത്തിന്റെ പ്രതിച്ഛായയെ കളങ്കപ്പെടുത്തുകയാണെന്ന് ഉഷ പറഞ്ഞിരുന്നു. താരങ്ങൾ പ്രതിഷേധിക്കുകയല്ല ഒളിമ്പിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടത് എന്നായിരുന്നു ഉഷ പറഞ്ഞത്. ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

ഉഷയുടെ പരാമർശങ്ങൾക്കെതിരായ പ്രതിഷേധമാണ് ഇന്ന് സമരപ്പന്തലിന് സമീപത്തും ഉണ്ടായത്. പിന്തുണ പ്രതീക്ഷിച്ച ഒരാളിൽനിന്ന് ഇത്തരം പ്രതികരണം ഉണ്ടായത് വേദനിപ്പിച്ചുവെന്ന് ഗുസ്തി താരങ്ങൾ പറഞ്ഞിരുന്നു.


Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News