'സമരം പതിമൂന്ന് കോടി ആളുകളുടെ വോട്ടവകാശം തട്ടിയെടുത്തതിനെതിരെ': സിജെപി വക്താവ് വിജയ് റെഡ്ഡി മീഡിയവണിനോട്

കേന്ദ്രസർക്കാറാണ് അരാജകത്വം നടപ്പാക്കുന്നതെന്നും വിജയ് റെഡ്ഢി

Update: 2026-10-11 02:33 GMT

ന്യൂഡല്‍ഹി: ഡൽഹിയിലെ സമരം തുടരുമെന്ന് സിജെപി. പതിമൂന്ന് കോടി ആളുകളുടെ വോട്ടവകാശം തട്ടിയെടുത്തതിന് എതിരെയാണ് സമരമെന്ന് സിജെപി വക്താവ് വിജയ് റെഡ്ഢി മീഡിയവണിനോട് പറഞ്ഞു. ദേശവിരുദ്ധനും ചതിയനുമാണ് ഗ്യാനേഷ് കുമാർ, സുതാര്യമായ തെരഞ്ഞെടുപ്പാണ് സിജെപി ആവശ്യപ്പെടുന്നത്. കേന്ദ്രസർക്കാറാണ് അരാജകത്വം നടപ്പാക്കുന്നതെന്നും വിജയ് റെഡ്ഢി പറഞ്ഞു. 

അതേസമയം ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിൽ ഇന്നും വൻ പ്രതിഷേധമുണ്ടാകും. പത്ത് മണിക്ക് ജന്തർമന്തറിലേക്ക് എത്താൻ സിജെപി ആഹ്വാനം ചെയ്തതിന് പിന്നാലെ യൂത്ത് കോൺഗ്രസും പ്രതിഷേധവുമായി തെരുവിലിറങ്ങുകയാണ്. പ്രക്ഷോഭത്തെ അടിച്ചമർത്താൻ ഡൽഹിയിൽ വൻ സന്നാഹമാണ്. മുപ്പതിനായിരത്തോളം പൊലീസുകാരെയും ഇരുന്നൂറ് കമ്പനി അർദ്ധസൈനികരെയും വിന്യസിച്ചതിന് പുറമെ, ക്യാമറ നിരീക്ഷണവും ശക്തമാക്കി പ്രതിഷേധക്കാരെ നേരിടാനാണ് അധികൃതരുടെ നീക്കം.

Advertising
Advertising

ജന്തർ മന്തറിന് സമീപം ഇന്റർനെറ്റ് വിലക്കാനും സാധ്യതയുണ്ട്. അതിനിടെ, കസ്റ്റഡിയിലെടുത്ത അഭിജീത് ദീപ്കെ ഉള്‍പ്പെടെയുള്ള നേതാക്കളെ പുറത്തുവിടാൻ സുപ്രീംകോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജിയും നൽകിയിട്ടുണ്ട്.  മണിക്കൂറുകൾ പിന്നിട്ടിട്ടും യാതൊരു വിവരവുമില്ലെന്നും, കുടുംബത്തെയോ അഭിഭാഷകരെയോ കാണാൻ അനുവദിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയ സംഘടന, അഭിജീതിനെ ഉടൻ വിട്ടയക്കണമെന്നും ആവശ്യപ്പെട്ടു. 

കനത്ത സുരക്ഷയും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടും പ്രതിഷേധക്കാർ ഇന്നലെ അധികാര കേന്ദ്രങ്ങളെ വിറപ്പിച്ചു. മുംബൈയിൽനിന്ന് വിമാനത്തിലെത്തിയ അഭിജീത് ദിപ്കെയെ വിമാനത്തിൽവച്ച് അറസ്റ്റു ചെയ്തു. മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, അരവിന്ദ് കേജ്‌രിവാൾ, മമത ബാനർജി എന്നിവരെയും അറസ്റ്റു ചെയ്തു. മരുന്നോ ഭക്ഷണമോ നൽകാതെ പിണറായിയെ മണിക്കൂറുകളോളം ജീപ്പിൽ നഗരം ചുറ്റിച്ചു. അഭിജീതിനെ അറസ്റ്റു ചെയ്തതിനെ തുടർന്ന് സിജെപി ഓർഗനൈസേഷൻ ചാർജ് അജിൻക്യ ഷിൻഡെ സമരം നയിക്കുമെന്ന് നേതൃത്വം അറിയിച്ചു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News