കണ്ണീരണിഞ്ഞ് ഗുസ്തി താരങ്ങൾ: മെഡലുകളുമായി ഗംഗാതീരത്ത്, അനങ്ങാതെ കേന്ദ്രസർക്കാർ

താരങ്ങളുടെ കണ്ണീർ കാണാൻ തയ്യാറാവാത്ത രാഷ്ട്രപതിക്ക് മെഡലുകൾ തിരികെ നൽകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഗുസ്തിതാരങ്ങളുടെ നിലപാട്.

Update: 2023-05-30 13:11 GMT

സമരം ചെയ്യുന്ന ഗുസ്തി താരങ്ങള്‍

ഹരിദ്വാര്‍: ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൺ സിങിനെതിരെ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾ അൽപ്പസമയത്തിനകം മെഡലുകൾ ഗംഗയിൽ ഒഴുക്കും. സാക്ഷി മാലിക് അടക്കമുള്ളവർ ഹരിദ്വാറിൽ എത്തി. താരങ്ങളുടെ കണ്ണീർ കാണാൻ തയ്യാറാവാത്ത രാഷ്ട്രപതിക്ക് മെഡലുകൾ തിരികെ നൽകാൻ ആഗ്രഹിക്കുന്നില്ലെന്നാണ് ഗുസ്തി താരങ്ങളുടെ നിലപാട്. 

മെഡലുകള്‍ ഗംഗയില്‍ എറിയുമെന്ന് ബജ്റംഗ് പുനിയ പറഞ്ഞു. സമാധാനപരമായി സമരം ചെയ്തിട്ടും പൊലീസ് ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്തെന്നും അവര്‍ ആരോപിച്ചു. വനിതാ ഗുസ്തി താരങ്ങള്‍ നീതിക്കായി പോരാടുന്നത് തെറ്റാണോയെന്നും ആത്മാഭിമാനം പണയം വച്ച് ജീവിക്കാനില്ലെന്നും താരങ്ങള്‍ പറഞ്ഞു.

Updating...

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News