'വിദ്വേഷത്തെ നമ്മളെല്ലാവരും ഒരുമിച്ച് തോൽപ്പിക്കണം'; ഉദയ്പൂർ കൊലപാതകത്തെ അപലപിച്ച് രാഹുൽ ഗാന്ധി

ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യലാലാണ് കൊല്ലപ്പെട്ടത്. പട്ടാപ്പകൽ കടയിൽ ഷർട്ടിന് അളവെടുക്കാനെന്ന വ്യാജേന എത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

Update: 2022-06-28 16:07 GMT

ന്യൂഡൽഹി: നുപൂർ ശർമയെ പിന്തുണച്ചെന്ന് ആരോപിച്ച് ഉദയ്പൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതിനെ രാഹുൽ ഗാന്ധി അപലപിച്ചു. വിദ്വേഷത്തെ എല്ലാവരും ഒരുമിച്ച് തോൽപ്പിക്കണമെന്നും സമാധാനവും സാഹോദര്യവും നിലനിർത്താൻ എല്ലാവരും തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

''ഉദയ്പൂരിലെ ക്രൂരമായ കൊലപാതകം എന്നെ വല്ലാതെ ഞെട്ടിച്ചു. മതത്തിന്റെ പേരിലുള്ള ക്രൂരത ഒരിക്കലും അംഗീകരിക്കാനാവില്ല. ഈ ദുഷ്പ്രവണതയുമായി തീവ്രവാദം പ്രചരിപ്പിക്കുന്നവരെ ഉടൻ തന്നെ കർശനമായി ശിക്ഷിക്കണം. വിദ്വേഷത്തെ നമ്മളെല്ലാം ഒരുമിച്ചുനിന്ന് തോൽപ്പിക്കണം. സമാധാനവും സാഹോദര്യവും കാത്തുസൂക്ഷിക്കണമെന്ന് എല്ലാവരോടും അഭ്യർഥിക്കുന്നു''-രാഹുൽ ഗാന്ധി ഫേസ്ബുക്കിൽ കുറിച്ചു.

Advertising
Advertising

ഉദയ്പൂരിൽ തയ്യൽക്കാരനായ കനയ്യലാലാണ് കൊല്ലപ്പെട്ടത്. പട്ടാപ്പകൽ കടയിൽ ഷർട്ടിന് അളവെടുക്കാനെന്ന വ്യാജേന എത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രധാനമന്ത്രിയെ വധിക്കുമെന്നും കൊലപാതകികൾ ഭീഷണിമുഴക്കി. കൊലപാതകത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഉദയ്പൂരിലെ മാൾഡാസ് സ്ട്രീറ്റിലാണ് കൊലപാതകം നടന്നത്.

उदयपुर में हुई जघन्य हत्या से मैं बेहद स्तब्ध हूं।

धर्म के नाम पर बर्बरता बर्दाश्त नहीं की जा सकती। इस हैवानियत से...

Posted by Rahul Gandhi on Tuesday, June 28, 2022

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News