രാഹുല്‍ നിശാപാര്‍ട്ടിയില്‍ ആഘോഷിക്കുകയാണെന്ന് ബി.ജെ.പി; മറുപടിയുമായി കോണ്‍ഗ്രസ്

കുടുംബ സദസിലും സൗഹൃദ കൂട്ടായ്മയിലും പങ്കെടുക്കുന്നത് മോദി സർക്കാർ ഭാവിയിൽ കുറ്റമായി പ്രഖ്യാപിച്ചേക്കാമെന്ന് രണ്‍ദീപ് സുർജേവാല

Update: 2022-05-03 13:14 GMT

ഡല്‍ഹി: നേപ്പാളിലെ നിശാപാർട്ടിയിൽ കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുത്തതിനെ ചൊല്ലി വിവാദം. രാജസ്ഥാനിൽ വർഗീയ സംഘർഷം നടക്കുമ്പോൾ രാഹുൽ ആഘോഷിക്കുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാൽ സുഹൃത്തിന്‍റെ വിവാഹത്തിലാണ് രാഹുല്‍ പങ്കെടുത്തതെന്ന് കോണ്‍ഗ്രസ് വിശദീകരിച്ചു.

കാഠ്മണ്ഡുവിലെ സുഹൃത്തിന്‍റെ വിവാഹ ചടങ്ങുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച നിശാപാർട്ടിയിൽ രാഹുൽ ഗാന്ധി പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ബി.ജെ.പി നേതാക്കൾ പങ്കുവെച്ചത്. കോണ്‍ഗ്രസിൽ പൊട്ടിത്തെറി നടക്കുമ്പോൾ രാഹുൽ ഗാന്ധി നിശാപാർട്ടിയിലാണെന്നായിരുന്നു ബി.ജെ.പി വക്താവ് അമിത് മാളവ്യയുടെ വിമർശനം. രാജസ്ഥാനിൽ വർഗീയ സംഘർഷം നടക്കുമ്പോൾ രാഹുൽ നിശാപാർട്ടികളിൽ ആഘോഷിക്കുകയാണെന്ന് കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വിയും കുറ്റപ്പെടുത്തി.

Advertising
Advertising

വിവാഹചടങ്ങിൽ പങ്കെടുക്കാനാണ് രാഹുൽ പോയതെന്നും ആഘോഷങ്ങളിൽ പങ്കെടുക്കുന്നത് സംസ്കാരത്തിന്റെ ഭാഗമാണെന്നുമായിരുന്നു കോണ്‍ഗ്രസ് വക്താവ് രണ്‍ദിപ് സിങ് സുർജേവാലയുടെ പ്രതികരണം. കുടുംബ സദസിലും സൌഹൃദ കൂട്ടായ്മയിലും പങ്കെടുക്കുന്നത് മോദി സർക്കാർ ഭാവിയിൽ കുറ്റമായി പ്രഖ്യാപിച്ചേക്കാമെന്നും സുർജേവാല പരിഹസിച്ചു. എന്നാൽ രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല.

Full View

Summary- Congress leader Rahul Gandhi's visit to Nepal for a friend's wedding triggered a barrage of tweets from the BJP and its supporters on Tuesday, many of them taking shots at the politician for attending a party.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News