രാഹുല്‍ ഗാന്ധി പപ്പുവല്ല, മിടുക്കനാണ്; പ്രശംസിച്ച് രഘുറാം രാജന്‍

രാഹുലിനെ പപ്പുവായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Update: 2023-01-19 04:17 GMT

രഘുറാം രാജന്‍ ഭാരത് ജോഡോ യാത്രയില്‍

ഡല്‍ഹി: രാഹുല്‍ ഗാന്ധി ഒരു തരത്തിലും പപ്പു അല്ലെന്നും സ്മാര്‍ട്ടായ മനുഷ്യനാണെന്നും റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. രാഹുലിനെ പപ്പുവായി ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

''അദ്ദേഹത്തെ അങ്ങനെ ചിത്രീകരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ഞാന്‍ കരുതുന്നു. ഒരു പതിറ്റാണ്ടോളം അവരുമായി പല മേഖലകളിലും ഞാന്‍ ഇടപെട്ടിട്ടുണ്ട്. രാഹുല്‍ പപ്പു (വിഡ്ഢി)അല്ല. അദ്ദേഹം മിടുക്കനും ചെറുപ്പവും ജിജ്ഞാസയുമുള്ള മനുഷ്യനാണ്.മുൻഗണനകൾ എന്തെല്ലാമാണ്, അടിസ്ഥാന അപകടസാധ്യതകൾ, അവയെ വിലയിരുത്താനുള്ള കഴിവ് എന്നിവയെക്കുറിച്ച് നല്ല അവബോധം ഉണ്ടായിരിക്കേണ്ടത് പ്രധാനമാണെന്ന് ഞാൻ കരുതുന്നു.അക്കാര്യത്തില്‍ രാഹുലിന് തികഞ്ഞ കഴിവുണ്ടെന്ന് '' രഘുറാം ഇന്ത്യ ടുഡേയോട് പറഞ്ഞു. ഡിസംബറില്‍ ഭാരത് ജോഡോ രാജസ്ഥാനില്‍ പ്രവേശിച്ചപ്പോള്‍ രഘുറാം രാജനും യാത്രയുടെ ഭാഗമായിരുന്നു.

Advertising
Advertising

2023 ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും ലോകത്തിന്‍റെ മറ്റു ഭാഗങ്ങൾക്കും ബുദ്ധിമുട്ടായിരിക്കുമെന്നും വളർച്ചയ്ക്ക് ആവശ്യമായ പരിഷ്കാരങ്ങൾ സൃഷ്ടിക്കുന്നതിൽ രാജ്യം പരാജയപ്പെട്ടെന്നും യാത്രയില്‍ പങ്കെടുത്ത ശേഷം രഘുറാം പറഞ്ഞിരുന്നു. കോവിഡ് മഹാമാരി മൂലം ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്ന താഴ്ന്ന ഇടത്തരക്കാരെ കണക്കിലെടുത്ത് നയങ്ങൾ രൂപീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനും സുസ്ഥിര ഊർജ മേഖലയിൽ ഹരിത വിപ്ലവത്തിന് ഊന്നൽ നൽകുന്നതിനെക്കുറിച്ചും രഘുറാം പറഞ്ഞിരുന്നു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News