രാഹുൽഗാന്ധി പാർട്ടിയുടെ അദ്ധ്യക്ഷനാകണം: യൂത്ത് കോൺഗ്രസ്

ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ കോൺഗ്രസ് സജ്ജമെന്നും ബി.വി ശ്രീനിവാസ് മീഡിയവണിനോട്

Update: 2022-09-07 02:51 GMT

തിരുവനന്തപുരം: രാഹുൽ ഗാന്ധി തന്നെ എ.ഐ.സി.സി അധ്യക്ഷനാകണമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്റ് ബി.വി ശ്രീനിവാസ്. ഭാരത് ജോഡോ യാത്ര കോൺഗ്രസിന് ഊർജം പകരും. ബി.ജെ.പി ഉയർത്തുന്ന വെല്ലുവിളികൾ നേരിടാൻ കോൺഗ്രസ് സജ്ജമെന്നും ബി.വി ശ്രീനിവാസ് മീഡിയവണിനോട് പറഞ്ഞു.

ഇന്നാണ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്ര തുടങ്ങുന്നത്. കന്യാകുമാരിയില്‍ ഒരുക്കിയിരിക്കുന്ന പ്രത്യേക വേദിയില്‍ വൈകുന്നേരം അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടനം. രാജീവ് ഗാന്ധി കൊല്ലപ്പെട്ട ശ്രീപെരുമ്പത്തൂരില്‍ രാവിലെയെത്തി രാഹുല്‍ഗാന്ധി പ്രാര്‍ത്ഥന നടത്തും.

Advertising
Advertising

'ഒരുമിക്കുന്ന ചുവടുകൾ ഒന്നാകുന്ന രാജ്യം'- ഇതാണ് ഭാരത് ജോഡോ യാത്രയുടെ മുദ്രാവാക്യം. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾ തുറന്നു കാട്ടാൻ കന്യാകുമാരി മുതൽ കശ്മീർ വരെ ആറു മാസം നീളുന്ന യാത്ര. ഉച്ചയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ഹെലികോപ്ടറില്‍ രാഹുൾ ഗാന്ധി കന്യാകുമാരിയിലേക്ക് തിരിക്കും. വൈകുന്നേരം മൂന്നിന് തിരുവള്ളൂര്‍, വിവേകാനന്ദ , കാമരാജ് സ്മാരകങ്ങൾ സന്ദര്‍ശിക്കും. തുടര്‍ന്ന് ഗാന്ധിമണ്ഡപത്തിലെത്തി പ്രാര്‍ത്ഥന. ശേഷം പൊതുയോഗം. 

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനടക്കം ദേശീയ നേതാക്കൾ ഇന്ന് കന്യാകുമാരിയിലെത്തും. 12 സംസ്ഥാനങ്ങളിലൂടെ കടന്നു പോകുന്ന യാത്ര ഈ മാസം 11 ന് കേരളത്തിലെത്തും.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News