'തെരഞ്ഞെടുപ്പ് മധുരം'; ഗുലാബ് ജാമുന്‍ വാങ്ങാന്‍ രാത്രിയില്‍ കടയിലെത്തി രാഹുല്‍ ഗാന്ധി

കോയമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയതായിരുന്നു രാഹുല്‍

Update: 2024-04-13 06:15 GMT
Editor : ദിവ്യ വി | By : Web Desk

കോയമ്പത്തൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടിലെ തിരക്കേറിയ പ്രചാരണത്തിന് ചെറിയ ഇടവേള നല്‍കിയ രാഹുല്‍ ഗാന്ധി രാത്രിയില്‍ മധുരപലഹാര കടയില്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കണ്ടതും കടക്കാരന്‍ ബാബുവിനും അത്ഭുതമായി. ഒരു കിലോ ഗുലാബ് ജാമുന്‍ വാങ്ങിയ രാഹുല്‍ ഗാന്ധി അരമണിക്കൂറോളം കടയില്‍ ചിലവിട്ടു.  കടയില്‍ പ്രദര്‍ശിപ്പിച്ച മറ്റുപലഹാരങ്ങളും അദ്ദേഹം കഴിച്ചു നോക്കി. കടയിലെ ജീവനക്കാര്‍ക്കൊപ്പം ഫോട്ടോയെടുത്താണ് രാഹുല്‍ മടങ്ങിയത്‌.

കോയമ്പത്തൂരില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തിയ രാഹുല്‍ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എംകെ സ്റ്റാലിന് മധുരപലഹാരമായ മൈസൂര്‍ പാക്ക് സമ്മാനിച്ചിരുന്നു.

Advertising
Advertising

ഇന്നലെ കോയമ്പത്തൂരില്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ മഹാറാലി അരങ്ങേറിയിരുന്നു. ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുത്ത റാലിയില്‍ രാഹുല്‍ ഗാന്ധിയും സ്റ്റാലിനും പങ്കെടുത്തിരുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്‌നാട്ടില്‍ ഇന്‍ഡ്യ സഖ്യത്തിന്റെ ശക്തിപ്രകടനം കൂടിയായിരുന്നു ഈ റാലി. റാലിയില്‍ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയ രാഹുല്‍ ഗാന്ധി തമിഴ്‌നാട്ടിലെ മുഴുവന്‍ സീറ്റും ഇന്‍ഡ്യ സഖ്യം തൂത്തുവാരുമെന്നും മനുഷ്യരെ ഭിന്നിപ്പിച്ച് വിദ്വേഷവും വെറുപ്പും പടര്‍ത്തുന്ന ബിജെപിയെ തറപറ്റിക്കുമെന്നും പറഞ്ഞിരുന്നു.



Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News