രാഹുൽ ഗാന്ധി എത്രയും വേഗം കോൺഗ്രസ് അധ്യക്ഷനാകണം: സിദ്ധരാമയ്യ

പ്രസിഡന്റ് എന്ന നിലയിൽ സോണിയാ ഗാന്ധിക്ക് ചുമതലകൾ ഏറ്റെടുക്കാൻ കഴിയാഞ്ഞിട്ടല്ല, അവരുടെ ആരോഗ്യനില തൃപ്തികരമല്ല, അതിനാൽ രാഹുൽഗാന്ധി എത്രയും വേഗം ചുമതലകൾ ഏറ്റെടുക്കണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

Update: 2021-10-11 13:41 GMT

കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനം എന്ന ഉത്തരവാദിത്വം രാഹുൽ ഗാന്ധി ഏറ്റെടുക്കണമെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സിദ്ധരാമയ്യ. സോണിയാ ഗാന്ധിയുടെ അസുഖം പരിഗണിക്കണം,രാഹുൽ ഗാന്ധി കോൺഗ്രസ് പാർട്ടിയുടെ തലപ്പത്തേക്ക് വരണമെന്നും സിദ്ധരാമയ്യ പറഞ്ഞു.

'പ്രസിഡന്റ് എന്ന നിലയിൽ സോണിയാ ഗാന്ധിക്ക് ചുമതലകൾ ഏറ്റെടുക്കാൻ കഴിയാഞ്ഞിട്ടല്ല, അവരുടെ ആരോഗ്യനില തൃപ്തികരമല്ല, അതിനാൽ രാഹുൽഗാന്ധി എത്രയും വേഗം ചുമതലകൾ ഏറ്റെടുക്കണം'-സിദ്ധരാമയ്യ പറഞ്ഞു.

2019 ലോക്‌സഭാ തെരഞ്ഞടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ രാജിവെച്ചത്. നേതൃസ്ഥാനം ഒഴിഞ്ഞ രാഹുല്‍, നെഹ്റു കുടുംബത്തില്‍ നിന്നല്ലാത്തവര്‍ അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അധ്യക്ഷനെ തിരഞ്ഞെടുക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി ആ സ്ഥാനത്തേക്ക് വരുകയും ചെയ്തു. 1998 മുതല്‍ 2017 വരെ സോണിയ ഗാന്ധി തന്നെയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷ.

രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയം ദേശീയ എക്സിക്യൂട്ടിവ് യോഗത്തില്‍ യൂത്ത് കോണ്‍ഗ്രസ് പാസാക്കിയിരുന്നു. കോണ്‍ഗ്രസ് പട്ടികജാതി വിഭാഗം, എന്‍എസ്‌യു, ഡല്‍ഹി മഹിള കോണ്‍ഗ്രസ് എന്നിവരും സമാന ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഒക്ടോബര്‍ 16ന് ചേരുന്നുണ്ട്. പുതിയ പാര്‍ട്ടി അധ്യക്ഷനെ തീരുമാനിക്കല്‍, രാഷ്ട്രീയ സാഹചര്യങ്ങള്‍, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ചയാവുമെന്നാണ് റിപ്പോര്‍ട്ട്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News