സിൽവർ ലൈനിൽ വീണ്ടും റെയിൽവേ ബോർഡ് ഇടപെടൽ; വിശദാംശങ്ങള്‍ പരിശോധിച്ച് അഭിപ്രായമറിയിക്കാൻ നിർദേശം

കെ-റെയിൽ സമർപ്പിച്ച പദ്ധതി രൂപരേഖയിൽ വിശദമായ പരിശോധന ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 15 ന് റെയിൽവേ ബോർഡ് കത്തയച്ചിരുന്നു

Update: 2023-10-19 14:39 GMT
Advertising

ഡൽഹി: സിൽവർ ലൈനിൽ വീണ്ടും റെയിൽവേ ബോർഡ് ഇടപെടൽ. പദ്ധതിയുടെ വിശദാംശങ്ങൾ പരിശോധിച്ച് അഭിപ്രായമറിയിക്കാൻ ദക്ഷിണ റെയിൽവേയ്ക്ക് വീണ്ടും റെയിൽവേ ബോർഡ് നിർദേശം നൽകി. കെ-റെയിൽ സമർപ്പിച്ച പദ്ധതി നടത്തിപ്പ് രേഖയിൽ സൂക്ഷ്മ പരിശോധനയാണ് ബോർഡ് ആവശ്യപ്പെടുന്നത്. സിൽവർ ലൈൻ പദ്ധതി ഒരു അടഞ്ഞ അധ്യായമായി റെയിൽവേ ബോർഡ് കരുതുന്നില്ലെന്നതിന്റെ തെളിവാണ് ഇക്കഴിഞ്ഞ 16 ന് അയച്ച ഈ കത്ത്.

കെ-റെയിൽ സമർപ്പിച്ച പദ്ധതി രൂപരേഖയിൽ വിശദമായ പരിശോധന ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 15 ന് റെയിൽവേ ബോർഡ് കത്തയച്ചിരുന്നു. നിർദ്ദിഷ്ട പദ്ധതിയിലെ സ്റ്റേഷൻ അടക്കമുള്ള കാര്യങ്ങളിലാണ് സൂക്ഷ്മ പരിശോധന ആവശ്യപ്പെട്ടത്. ഗതിശക്തി വിഭാഗം ഡയരക്ടർ എഫ്.എ. അഹ്മദാണ് ദക്ഷിണ റെയിൽവേ ജനറൽ മാനജർക്ക് ഇതു സംബന്ധിച്ച പുതിയ കത്ത് നൽകിയത്. റെയിൽവേ ഭൂമിയുടേയും ലെവൽ ക്രോസുകളുടേയും വിശദാംശങ്ങൾക്കായി കെ-റെയിലും സതേൺ റെയിൽവേയും സംയുക്ത പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയെ തുടർന്നാണ് സിൽവർലൈനു ഏറ്റെടുക്കേണ്ടി വരുന്ന ഇന്ത്യൻ റെയിൽവേയുടെ ഉടസ്ഥയിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട വിവരങ്ങൾ സമർപ്പിച്ചത്.

പദ്ധതി കടന്നു പോകുന്ന ഒമ്പത് ജില്ലകളിൽ ഇന്ത്യൻ റെയിൽവേയുടെ ഭൂമി സിൽവർലൈനിന് ആവശ്യമായി വരുന്നുണ്ട്. ഇക്കാര്യത്തിലാണ് കൂടുതൽ വിശദീകരണം ദക്ഷിണ റെയിൽവേ നൽകേണ്ടത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് റെയിൽവേ ഭൂമി ആവശ്യമായിട്ടുള്ളത്.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News