രാജസ്ഥാനിൽ ഗവർണർ ഇനി വിസിറ്റർ; ചാൻസലർ പദവി എടുത്തുമാറ്റാൻ നീക്കം

നേരത്തെ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരും തമിഴ്‌നാട്ടിലെ ഡി.എം.കെ സർക്കാരും ഗവർണറുടെ ചാൻസലർ അധികാരം എടുത്തുമാറ്റ് ബിൽ പാസാക്കിയിരുന്നു

Update: 2022-06-05 11:02 GMT
Editor : Shaheer | By : Web Desk

ജയ്പ്പൂർ: തമിഴ്‌നാടിനും ബംഗാളിനും പിന്നാലെ രാജസ്ഥാനിലും ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്ന് മാറ്റുന്നു. 28 സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നാണ് ഗവർണറെ നീക്കുന്നത്. വൈസ് ചാൻസലറെ നിയമിക്കാനുള്ള അധികാരം ഇനി മുഖ്യമന്ത്രിക്കായിരിക്കും. ഗവർണർക്ക് വിസിറ്റർ പദവിയിൽ തുടരാം.

രാജസ്ഥാനിൽ ഗവർണർ കൾരാജ് മിശ്രയുമായി നിരന്തര പോരാട്ടത്തിലാണ് സംസ്ഥാന സർക്കാർ. സംസ്ഥാന സർക്കാർ മുന്നോട്ടുവയ്ക്കുന്ന സർവകലാശാലകളുമായി ബന്ധപ്പെട്ടുള്ള നിരവധി കാര്യങ്ങൾ അംഗീകരിക്കാതെ തള്ളിക്കളയുകയാണ് ഗവർണർ ചെയ്യുന്നത്. ഏറ്റവുമൊടുവിൽ ഹരിദേവ് ജോഷി ജേണലിസം യൂനിവേഴ്‌സിറ്റിയിലെ ബോർഡ് ഓഫ് സ്റ്റഡീസ് ഗവർണർ ഇടപെട്ട് മാറ്റിയിരുന്നു. ഗവർണർ അധികാരം ദുരുപയോഗം ചെയ്യുന്നുവെന്ന തരത്തിലുള്ള പരാതി വ്യാപകമായി ഉയർന്നതിനു പിന്നാലെയാണ് പുതിയ ബിൽ കൊണ്ടുവരുന്നത്.

Advertising
Advertising

ഗവർണറെ ചാൻസലർ പദവിയിൽനിന്ന് ഒഴിവാക്കാനുള്ള ബില്ലാണ് കൊണ്ടുവരുന്നത്. ഇനിമുതൽ വൈസ് ചാൻസലറെ നിയമിക്കുന്നത് അടക്കമുള്ള അധികാരങ്ങൾ മുഖ്യമന്ത്രിക്കായിരിക്കും. അതേസമയം, സർവകലാശാലകളിലെ ബിരുദദാന ചടങ്ങുകളിൽ വിസിറ്റർ പദവിയിൽ മുഖ്യാതിഥിയായി ഗവർണർക്ക് പങ്കെടുക്കാം. ഇതുമായി ബന്ധപ്പെട്ടുള്ള ബിൽ തയാറായതായാണ് റിപ്പോർട്ട്.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇതാദ്യമായാണ് ഇത്തരത്തിലൊരു നീക്കം നടക്കുന്നത്. നേരത്തെ ബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാരും തമിഴ്‌നാട്ടിലെ ഡി.എം.കെ സർക്കാരും ഗവർണറുടെ ചാൻസലർ അധികാരം എടുത്തുമാറ്റ് ബിൽ പാസാക്കിയിരുന്നു. കൾരാജ് മിശ്രയുമായി ഒത്തുപോകാനാകില്ലെന്ന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിന്റെ കൂടി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ രാജസ്ഥാനിൽ പുതിയ ബിൽ കൊണ്ടുവരുന്നത്.

Summary: Rajasthan govt plans a Bill to take chancellor role from Governor

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News