മൂന്നു വയസുകാരിയെ കൊലപ്പെടുത്തി, മൃതദേഹം ഓടുന്ന ട്രയിനില്‍ നിന്നും വലിച്ചെറിഞ്ഞു; അമ്മയും സുഹൃത്തും അറസ്റ്റില്‍

ബുധനാഴ്ചയാണ് പ്രതികളായ സുനിത, മാള്‍ട്ട എന്ന സണ്ണി എന്നിവരെ അറസ്റ്റ് ചെയ്തത്

Update: 2023-01-20 03:10 GMT

പ്രതീകാത്മക ചിത്രം

ജയ്പൂര്‍: മൂന്നു വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓടുന്ന ട്രയിനില്‍ നിന്നും വലിച്ചെറിഞ്ഞ കേസില്‍ കുട്ടിയുടെ അമ്മയെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്തു. രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിലാണ് സംഭവം. ബുധനാഴ്ചയാണ് പ്രതികളായ സുനിത, മാള്‍ട്ട എന്ന സണ്ണി എന്നിവരെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാത്രി ആയിരിക്കാം കൊലപാതകം നടന്നതെന്ന് പൊലീസ് പറഞ്ഞു. മകള്‍ കിരണിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം സണ്ണിയുടെ സഹായത്തോടെ മൃതദേഹം ബെഡ്‌ഷീറ്റിൽ പൊതിഞ്ഞ് ശ്രീഗംഗാനഗർ റെയിൽവേ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. രാവിലെ 6.10ന് ട്രയിനില്‍ കയറിയ സുനിതയും സണ്ണിയും ഫതുഹി റെയിൽവേ സ്റ്റേഷന് മുമ്പുള്ള ഒരു കനാലിലെ പാലത്തിൽ എത്തിയപ്പോൾ മൃതദേഹം വലിച്ചെറിയുകയായിരുന്നുവെന്ന് പൊലീസ് സൂപ്രണ്ട് (ശ്രീഗംഗാനഗർ) ആനന്ദ് ശർമ്മ പറഞ്ഞു. മൃതദേഹം കനാലില്‍ ഉപേക്ഷിക്കാനായിരുന്നു ഇവരുടെ ലക്ഷ്യമെങ്കിലും റെയില്‍വെ ട്രാക്കിലേക്കാണ് മൃതദേഹം വീണത്. ചൊവ്വാഴ്ചയാണ് മൃതദേഹം കണ്ടെടുത്തത്.

അഞ്ച് മക്കളുള്ള സുനിത സണ്ണിയ്ക്കും രണ്ട് പെൺമക്കൾക്കും ഒപ്പം ശാസ്ത്രി നഗറിലാണ് താമസിക്കുന്നത്. മൂന്ന് കുട്ടികൾ ഭർത്താവിനൊപ്പമാണ് താമസിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.പെൺകുട്ടിയെ തിരിച്ചറിഞ്ഞതിന് ശേഷം പൊലീസ് സുനിതയെ കണ്ടെത്തി ചോദ്യം ചെയ്യാൻ വിളിപ്പിച്ചു.ചോദ്യം ചെയ്യലിൽ, മകളെ കൊലപ്പെടുത്തിയതായി അവർ സമ്മതിച്ചു. തുടർന്ന് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News