ഒന്നിനു മുകളില്‍ ഒന്നൊന്നായി മൂന്ന് സിലിണ്ടറുകള്‍; തലയില്‍ ബാലന്‍സ് ചെയ്ത് രാജസ്ഥാനി നര്‍ത്തകന്‍, വൈറലായി വീഡിയോ

ആള്‍വാര്‍ സ്വദേശിയായ പ്രവീൺ പ്രജാപതാണ് ഈ അനുഗൃഹീത കലാകാരന്‍

Update: 2023-07-22 05:04 GMT
Editor : Jaisy Thomas | By : Web Desk

പ്രവീണ്‍ പ്രജാപത്

ജയ്‍പൂര്‍: അത്ഭുതങ്ങള്‍ ഒളിപ്പിച്ചുവച്ച ഒരു കലവറയാണ് സോഷ്യല്‍മീഡിയ. പലര്‍ക്കും ഒളിപ്പിച്ചുവച്ച കഴിവുകള്‍ പ്രകടിപ്പിക്കാന്‍ പറ്റിയ പ്ലാറ്റ്ഫോം കൂടിയാണ് ഇത്. അത്തരത്തിലുള്ള പല വീഡിയോകളും സോഷ്യല്‍മീഡിയയിലൂടെ നാം കണ്ടിട്ടുണ്ട്. ഇപ്പോഴിതാ ഒരു രാജസ്ഥാനി നര്‍ത്തകന്‍റെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

തലയില്‍ മൂന്ന് സിലിണ്ടറുകള്‍ ബാലന്‍സ് ചെയ്ത് നില്‍ക്കുകയാണ് ഈ യുവാവ്. ആള്‍വാര്‍ സ്വദേശിയായ പ്രവീൺ പ്രജാപതാണ് ഈ അനുഗൃഹീത കലാകാരന്‍. തലയില്‍ രണ്ട് ഗ്ലാസ് വച്ച ശേഷം അതിനു മുകളില്‍ മൂന്നു സിലിണ്ടറുകളാണ് ഒന്നിനു മുകളില്‍ ഒന്നൊന്നായി കയറ്റിവച്ചിരിക്കുന്നത്.  ഇത്രയും ഭാരമുള്ള സിലിണ്ടറുകള്‍ വച്ചിട്ടും വളരെ കൂളായിട്ടാണ് പ്രവീൺ നില്‍ക്കുന്നത്. ഒരു സിലിണ്ടര്‍ തന്നെ കൈ കൊണ്ട് എടുത്തു മാറ്റിവയ്ക്കാന്‍ പാടുപെടുമ്പോഴാണ് തലയില്‍ മൂന്നു സിലിണ്ടറുകള്‍ വച്ച് പ്രവീണിന്‍റെ അഭ്യാസം.

Advertising
Advertising

തലയില്‍ എന്തെങ്കിലും വസ്തുക്കള്‍ ബാലന്‍സ് ചെയ്തു വയ്ക്കുക എന്നത് പ്രവീണിന്‍റെ ഒരു പതിവാണെന്ന് അദ്ദേഹത്തിന്‍റെ പഴയകാല വീഡിയോകള്‍ പറയും. സിലിണ്ടറിന് മുകളില്‍ മണ്‍കലങ്ങള്‍ അടുക്കിവച്ചിട്ടുള്ള പ്രവീണിന്‍റെ പ്രകടനത്തിന്‍റെ വീഡിയോകള്‍ അദ്ദേഹത്തിന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവച്ചിട്ടുണ്ട്. നിരവധി റിയാലിറ്റി ഷോകളിലും പ്രദീപ് പങ്കെടുത്തിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News